17 April Wednesday
കേസ്‌ പിൻവലിച്ചതോടെ ആർഎസ്‌എസ്‌ കാര്യവാഹക്‌ ഉൾപ്പെടെ 27 പേർ രക്ഷപ്പെട്ടു

സിഐയെ ബോംബെറിഞ്ഞു; ഉമ്മൻചാണ്ടി പൊലീസിലെടുത്തു; പ്രതിക്ക്‌ പൊലീസിൽ ജോലികൊടുത്ത മുഖ്യമന്ത്രിയെപ്പറ്റി കേട്ടിട്ടുണ്ടോ?

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020


തിരുവനന്തപുരം
സിഐയെ ബോംബെറിഞ്ഞ്‌ വധിക്കാൻ ശ്രമിച്ച പ്രതിക്ക്‌ പൊലീസിൽ ജോലികൊടുത്ത മുഖ്യമന്ത്രിയെപ്പറ്റി കേട്ടിട്ടുണ്ടോ... കേരളചരിത്രത്തിൽ അങ്ങനെ ഒരാളെയുള്ളു അത്‌ ഉമ്മൻചാണ്ടിയാണ്‌. അതിന്‌ ചുക്കാൻ പിടിച്ചതോ ആഭ്യന്തര മന്ത്രിമാരായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്‌ണനും രമേശ്‌ ചെന്നിത്തലയും കോൺഗ്രസ്‌ എംഎൽഎ പാലോട്‌ രവിയും. എംജി കോളേജ്‌ ആക്രമണ കേസിലെ പ്രതിയും ആർഎസ്‌എസ്‌ പ്രവർത്തകനുമായ കൊടുംക്രിമിനലിനെ പൊലീസിലെത്തിക്കാനായിരുന്നു ഈ കടുംകൈ എന്നോർക്കണം. തീർന്നില്ല ഈ വഴിയിലൂടെ രക്ഷപ്പെട്ടത്‌ കാര്യവാഹക്‌ ഉൾപ്പെടെയുള്ള 27 കൊടും ക്രിമിനലുകൾ

സിഐയുടെ കാല്‌ ചിന്നഭിന്നം
യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ 2005ലാണ്‌ എംജി കോളേജ്‌ ആക്രമണം നടക്കുന്നത്‌. വടിവാളും ബോംബും ദണ്ഡുമായി ഒരുസംഘം ആർഎസ്‌എസ്‌ ക്രിമിനലുകൾ എംജി കോളേജിൽ അഴിഞ്ഞാടി. ബോംബേറിൽ സിഐ മോഹനൻനായരുടെ കാൽ ചിന്നഭിന്നമായി. മറ്റ്‌ നിരവധി പൊലീസ്‌ ഓഫീസർമാർക്ക്‌ ഗുരുതരമായി പരിക്കേറ്റു. 100 പേരെ പ്രതികളാക്കിയാണ്‌ പൊലീസ്‌ കേസ്‌ രജിസ്‌റ്റർ ചെയ്‌തത്‌. 28 പ്രതികളെ തിരിച്ചറിഞ്ഞ്‌ കോടതിയിൽ കുറ്റപത്രം നൽകി. യുഡിഎഫ്‌ അധികാരത്തിൽ വന്ന്‌ അധികം താമസിയാതെ 2012 ഡിസംബർ 23ന്‌ കേസ്‌ പിൻവലിച്ചു. 17–-ാം പ്രതി ആദർശിന്റെ അപേക്ഷ പരിഗണിച്ചാണ്‌‌ കേസ്‌ പിൻവലിച്ചത്‌. കോടതി നടപടി പൂർത്തിയായി പ്രതികൾക്ക്‌ വിടുതൽ നൽകിയത്‌ 2014 ഒക്‌ടോബർ 24ന്‌. അന്നത്തെ ആഭ്യന്തര മന്ത്രി ആർ‌എസ്‌എസുകാരുടെ ഉറ്റതോഴൻ രമേശ്‌ ചെന്നിത്തല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top