20 April Saturday

‘രാമക്ഷേത്ര നിര്‍മാണം ബിജെപി താല്‍പര്യം മാത്രമല്ല, ഹൈന്ദവ കോണ്‍ഗ്രസുകാരന്റെയും ആവശ്യം’ കമൽനാഥിനെ പിന്തുണച്ച്‌ മഹിളാ കോൺഗ്രസ്‌ നേതാവ്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020

കൊച്ചി>  അയോധ്യയിൽ രാമക്ഷേത്രനിർമ്മാണം  ബിജെപിയുടെ താൽപര്യം മാത്രമല്ലെന്നും ഹൈന്ദവ കോൺഗ്രസുകാരുടേയും ആഗ്രഹമാണെന്ന്‌ മഹിളാ കോൺഗ്രസ്‌ നേതാവ്‌. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷീബ രാമചന്ദ്രനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ നിലപാട്‌ വ്യക്‌തമാക്കിയത്‌. അയോധ്യയിലെ രാമക്ഷേത്രം നിർമിക്കുന്നത് എല്ലാ ഇന്ത്യക്കാരുടെയും സമ്മതത്തോടെയാണെന്ന മധ്യപ്രദേശ് കോൺഗ്രസ് തലവൻ കമൽനാഥിന്റെ നിലപാടിനെ  ഷീബ പോസ്‌റ്റിൽ പിന്തുണയ്‌ക്കുന്നുമുണ്ട്‌.

 ‘രാമക്ഷേത്ര നിര്‍മ്മാണം എന്നത് രാജ്യ താല്പര്യം അല്ലെങ്കിലും ബിജെപിയുടെ മാത്രം താല്‍പര്യത്തിന് നടക്കാന്‍ പോകുന്നില്ല. ഇവിടെ വിശ്വാസികളായ എല്ലാ വിഭാഗം ഹിന്ദുക്കള്‍ക്കും കൂടി നിര്‍മ്മാണത്തില്‍ പങ്കാളിത്തം ഉണ്ടാവണം’. ഷീബ പോസ്‌റ്റിൽ പറയുന്നു

രാമന്റെയും കൃഷ്ണന്റെയും ഉടമസ്ഥാവകാശം ഇവിടെയാരും ബിജെപിക്ക് ഒസ്യത്ത് നല്‍കിയിട്ടില്ല – രാമന്റെ ക്ഷേത്രം ആര്‍എസ്എസ്-ബിജെപിക്കാരുടെ മാത്രം തറവാടുവക സ്വത്തല്ല – ഇവിടെ ഞാനുള്‍പ്പെടുന്ന ഓരോ ഹൈന്ദവ കോണ്‍ഗ്രസു കാരന്റെയും വിശ്വാസികളായ കമ്മ്യൂണിസ്റ്റ്കാരന്റെയും കൂടിയാണ്.

കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് രാമക്ഷേത്ര വിഷയത്തില്‍ സ്വീകരിച്ച നിലപാട് കോണ്‍ഗ്രസ് ആശയത്തിനും മതേതരത്വ സംസ്‌കാരത്തിനും എതിരല്ല.’ ആര്‍.എസ്സ്.എസ്സിനും ബിജെപിക്കും ഇന്ത്യയിലെ മതേതര ഹിന്ദുക്കള്‍ ഒരു ക്ഷേത്രവും തീറെഴുതിയിട്ടില്ല. ഏറ്റവും വലിയ മതേതര പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് നേതൃത്വം അതില്‍ പങ്കെടുക്കുന്നതില്‍ യാതൊരു തെറ്റുമില്ല.
ക്ഷേത്രം ഞാനടങ്ങുന്ന ഹിന്ദുവിന്റേതാണ്.ബിജെപിയുടേതല്ല…! ഷീബ പറയുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top