29 March Friday

"അത്‌ ആരോ പറഞ്ഞതാണ്‌ ഞാൻ റെക്‌ടിഫൈ ചെയ്യാം' ; ഒരു ആരോപണംകൂടി തെ‌റ്റെന്ന്‌ സമ്മതിച്ച് രമേശ് ചെന്നിത്തല

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020

 
തിരുവനന്തപുരം
സംസ്ഥാന സർക്കാരിനെതിരെ ഉന്നയിച്ച ഒരു ആരോപണംകൂടി തെ‌റ്റെന്ന്‌ സമ്മതിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. "തിരുവനന്തപുരം ടെക്‌നോസിറ്റിയിൽ ഖനനം നടത്താൻ കുത്തകകമ്പനി വട്ടമിട്ട്‌ പറക്കുന്നു' എന്ന ആരോപണം തെറ്റായിരുന്നു എന്ന്‌ ആശാപുര ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ് സിഇഒ സന്തോഷ് മേനോൻ ഫോണിൽ ബന്ധപ്പെട്ടപ്പോൾ‌ പ്രതിപക്ഷനേതാവ് സമ്മതിച്ചു. നിയമനടപടി സ്വീകരിക്കുമെന്ന്‌ സന്തോഷ്‌ പറഞ്ഞപ്പോൾ ആരോ പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെന്നും റെക്ടിഫൈ (തിരുത്താം) ചെയ്യാമെന്നും  ചെന്നിത്തല മറുപടി നല്‍കി.ടെക്‌നോസിറ്റിയിലെ ഖനനത്തിൽ പങ്കില്ലെന്നും അനാവശ്യ വിവാദങ്ങളിലേക്ക് പ്രതിപക്ഷനേതാവ്‌ വലിച്ചി‍ഴ‌യ്‌ക്കുകയാണെന്നും സന്തോഷ് മേനോൻ പറഞ്ഞു. കമ്പനിക്ക് ഇപ്പോള്‍
കേരളത്തിൽ വ്യവസായസംരംഭമില്ല‌.  ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും മുംബൈയിൽ വന്ന്‌ ക്ഷണിച്ചതിനാല്‍ കിൻഫ്ര പാർക്കിൽ 150 കോടി രൂപ നിക്ഷേപിച്ചു.

എന്നാൽ, ഭീമമായ നഷ്ടമുണ്ടായി. കടലാടിപ്പാറയിലും കാസർകോട്‌ കരിന്തളത്തിലും കമ്പനിക്ക് പദ്ധതിക്ക്‌ അനുമതി നൽകിയത്‌ ഇബ്രാഹിംകുഞ്ഞ്‌ വ്യവസായമന്ത്രിയായിരുന്നപ്പോഴാണ്‌‌. 12 സംസ്ഥാനങ്ങളിൽ ഫാക്ടറികളുള്ള കമ്പനിയിൽ നൂറുകണക്കിനു മലയാളികൾ ജോലി ചെയ്യുന്നു‌. പ്രതിപക്ഷനേതാവിന്റെ ആരോപണത്തെതുടർന്ന്‌ ബോംബേ ഓഹരിവിപണിയിൽ കമ്പനിയുടെ ഓഹരിക്ക്‌ വിലകുറഞ്ഞതായും സന്തോഷ്‌ മേനോൻ പറഞ്ഞു. പത്രസമ്മേളനത്തിൽ ആരോപണം തിരുത്തിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


 


‘ആരെങ്കിലും പറയുന്നതു കേട്ട്‌ എന്തെങ്കിലും പറഞ്ഞാൽ ഇങ്ങനെയിരിക്കും’
പ്രതിപക്ഷനേതാവ്‌ ആരെങ്കിലും പറയുന്നതുകേട്ട്‌ എന്തെങ്കിലും പറയാൻനിന്നാൽ ഇങ്ങനെയിരിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഉറപ്പുള്ള കാര്യങ്ങളേ പറയാവൂ എന്ന്‌ അദ്ദേഹത്തോട്‌ നേരത്തേതന്നെ അഭ്യർഥിച്ചതാണ്‌.

അക്കാര്യം മറ്റൊരു സംഭവത്തിലൂടെ സാധൂകരിക്കപ്പെടുന്നു എന്നേയുള്ളൂ–- ടെക്‌നോസിറ്റി ആരോപണം വ്യാജമാണെന്ന്‌ വെളിവായ രമേശ്‌ ചെന്നിത്തലയുടെ ഫോൺസംഭാഷണത്തെക്കുറിച്ചുള്ള ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.  പിഡബ്ല്യുസി കമ്പനി സെക്രട്ടറിയറ്റിൽ ഓഫീസ്‌ തുറന്നിട്ടുണ്ടെങ്കിൽ നിങ്ങൾ അറിയില്ലേയെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട്‌ ചോദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top