28 March Thursday

കുന്നത്തുനാട്ടിൽ 110 കുടുംബങ്ങൾക്ക്‌ 
കെ–-ഫോൺ കണക്‌ഷൻ

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023


കോലഞ്ചേരി
കുന്നത്തുനാട്ടില്‍ 110 കുടുംബങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ സൗജന്യമായി കെ–-ഫോണ്‍ കണക്‌ഷന്‍ നല്‍കും. ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള വിദ്യാര്‍ഥികളുള്ള കുടുംബങ്ങള്‍ക്കാണ് സൗജന്യ കണക്‌ഷന്‍ നല്‍കുന്നത്.

പദ്ധതിയുടെ നിയോജകമണ്ഡലം ഉദ്ഘാടനം തിങ്കള്‍ പകൽ മൂന്നിന് പുത്തന്‍കുരിശ് ഗവ. യുപി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കുന്നത്തുനാട്ടില്‍ ആദ്യഘട്ടത്തില്‍ 250 കണക്‌ഷന്‍ വില്ലേജ് ഓഫീസുകള്‍, ഹെല്‍ത്ത് സെന്ററുകള്‍, സ്‌കൂളുകള്‍, അക്ഷയകേന്ദ്രങ്ങള്‍ എന്നിവയ്ക്ക്‌ ലഭ്യമാക്കിയിട്ടുണ്ടെന്നും തുടര്‍ന്നുള്ള പട്ടിക ഉടന്‍ തയ്യാറാക്കുമെന്നും പി വി ശ്രീനിജിൻ എംഎല്‍എ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top