29 March Friday

ചേരാനല്ലൂരിൽ മാലിന്യസംസ്കരണം അവതാളത്തിൽ ; എൽഡിഎഫ്‌ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023



കൊച്ചി
ജനവാസകേന്ദ്രങ്ങളില്‍ മാലിന്യംതള്ളുന്ന ചേരാനല്ലൂർ പഞ്ചായത്തിന്റെ നടപടിക്കെതിരെ എൽഡിഎഫ് ചേരാനല്ലൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പഞ്ചായത്ത് ഓഫീസിനുമുന്നിൽ ചേർന്ന പ്രതിഷേധം സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ ജെ ഡിവൈന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം കമ്മിറ്റി അംഗം പി ജെ ജോർജ് അധ്യക്ഷനായി.

ജൈവമാലിന്യ സംസ്കരണത്തിൽ അശാസ്ത്രീയ മാർഗങ്ങൾ പിന്തുടരുന്ന പ്രസിഡന്റിന്റെ നിലപാടിൽ പ്രതിഷേധിച്ച് ഭരണസമിതിയിലെ സ്ഥിരംസമിതി അധ്യക്ഷർ യോഗത്തിൽനിന്ന്‌ ഇറങ്ങിപ്പോയിരുന്നു. പഞ്ചായത്തിലെ മാലിന്യം പഞ്ചായത്തിൽതന്നെ സംസ്കരിക്കാതെ ജനവാസമേഖലയിൽ ഒഴിഞ്ഞുകിടക്കുന്ന പറമ്പിൽ തള്ളുകയാണ്‌. പഞ്ചായത്തിൽ മാലിന്യമല സൃഷ്ടിക്കാനാണ് പ്രസിഡന്റ്‌ ശ്രമിക്കുന്നതെന്ന്‌ എൽഡിഎഫ്‌ ആരോപിച്ചു. സിപിഐ എം ചേരാനല്ലൂർ ലോക്കൽ സെക്രട്ടറി പി പി ജോർജ്, ജനതാദൾ ജില്ലാ കമ്മിറ്റി അംഗം ബെന്നി ഫ്രാൻസിസ്, പഞ്ചായത്ത് അംഗം ടി ആർ ഭരതൻ, എൻസിപി ജില്ലാ കമ്മിറ്റി അംഗം കെ ഡി ലോറൻസ് എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top