29 March Friday

ജീവിതനിലവാരം ഉയർത്താൻ 
സഹകരണമേഖലയ്ക്ക് കഴിഞ്ഞു: സ്പീക്കർ

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023


പെരുമ്പാവൂർ
സമ്പദ്ഘടന മെച്ചപ്പെടുത്താനും ജീവിതനിലവാരം ഉയർത്താനും സഹകരണമേഖലയുടെ ഇടപെടൽ സഹായകമാണെന്നും പ്രതിസന്ധിഘട്ടങ്ങളിൽ സംസ്ഥാനത്തിന് താങ്ങും തണലുമാകാൻ സഹകരണമേഖലയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. വെങ്ങോല സഹകരണ ബാങ്കി​ന്റെ സൂപ്പർ ഗ്രേഡ് പ്രഖ്യാപനവും പോഞ്ഞാശേരി സൂപ്പർമാർക്കറ്റി​ന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

എൽദോസ് കുന്നപ്പിള്ളി എംഎൽഎ അധ്യക്ഷനായി. പി വി ശ്രീനിജിൻ എംഎൽഎ ആദ്യവിൽപ്പന നടത്തി. കേരള ബാങ്ക് ഡയറക്ടർ പുഷ്പ ദാസ് സഹകരണസന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അൻവർ അലി ഉപഹാരസമർപ്പണവും ജോയി​ന്റ് രജിസ്ട്രാർ കെ സജീവ് കർത്താ അവാർഡ് ദാനവും നടത്തി. ബാങ്ക് പ്രസിഡന്റ് എം ഐ ബീരാസ്, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ എം രാമചന്ദ്രൻ, ബാങ്ക്  സെക്രട്ടറി സിമി കുര്യൻ, ഷിഹാബ് പള്ളിക്കൽ, സി എം അബ്ദുൽ കരീം, നസീമ റഹിം, ഷംല നാസർ, ബിബിൻ ഷാ യൂസഫ്, എ എം സുബൈർ, ബേസിൽ കുര്യാക്കോസ്, കെ ഇ കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top