25 April Thursday

"ദേവാങ്കണം ചാരുഹരിതം’ പദ്ധതി ; ക്ഷേത്രങ്ങൾ ഹരിതാഭമാകും

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023


തിരുവനന്തപുരം
ക്ഷേത്രപരിസരവും കുളങ്ങളും കാവുകളും പരിപാലിച്ച് ഹരിതാഭമാക്കാൻ ദേവസ്വംവകുപ്പ്‌. നക്ഷത്രവനം, കാവ് സംരക്ഷണം, ഔഷധവനം, പുതിയ കാവ് നിർമിക്കൽ തുടങ്ങിയവയാണ്‌ ക്ഷേത്രോപദേശക സമിതിയുടെയും ഭക്തരുടെയും സഹകരണത്തോടെ നടപ്പാക്കുക. തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വം ബോർഡുകളിലെ 3080 ക്ഷേത്രത്തിലാണ്‌ ഇവ നടപ്പാക്കുക.

"ദേവാങ്കണം ചാരുഹരിതം’ എന്ന്‌ പേരിട്ട പദ്ധതിക്ക്‌ പരിസ്ഥിതിദിനമായ അഞ്ചിന് തുടക്കമാകും. തിരുവനന്തപുരം നന്തൻകോട്ടെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് തൈനട്ട് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യും. ക്ഷേത്രങ്ങളുടെ ഭാഗമായ തരിശുഭൂമിയടക്കം ഹരിതാഭമാക്കും. ക്ഷേത്രപരിസരത്ത്‌ നന്ത്യാർവട്ടം, പവിഴമല്ലി, ചെത്തി, തെച്ചി, അരളി, ചെമ്പരത്തി, തുളസി, ചെമ്പകം തുടങ്ങിയ പൂജാപുഷ്പ സസ്യങ്ങളും അരയാൽ, ഇലഞ്ഞി, ആര്യവേപ്പ്, ദേവദാരു, മാവ്, ചെന്തെങ്ങ് തുടങ്ങിയ വൃക്ഷങ്ങളും നടും.

നൂറ്റാണ്ടുകൾ പഴക്കമുള്ള ജൈവവൈവിധ്യസമ്പന്നമായ കാവുകൾ പരിപാലിച്ച് ക്ഷേത്രങ്ങളെ പ്രകൃതി സംരക്ഷണത്തിന്റെ കേന്ദ്രങ്ങളാക്കും. ഉപദേശക സമിതി, സ്ഥലത്തെ യുവജന സംഘടനകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹകരണവും തേടും. മാലിന്യസംസ്കരണ, ഹരിതചട്ടങ്ങൾ പാലിച്ചാകും പ്രവർത്തനങ്ങൾ. പദ്ധതിയിൽ പങ്കാളിയാകാൻ സ്വകാര്യ ക്ഷേത്രങ്ങളോടും മന്ത്രി കെ രാധാകൃഷ്‌ണൻ അഭ്യർഥിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top