25 April Thursday

എത്ര ബുദ്ധിമുട്ടിയാലും ക്ഷേമ പെൻഷൻ മുടക്കില്ല : കെ എൻ ബാലഗോപാൽ

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023


തിരുവനന്തപുരം
എത്ര ബുദ്ധിമുട്ടിയാലും സാധാരണക്കാർക്കുള്ള ക്ഷേമപെൻഷൻ മുടക്കില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. എല്ലാ മാസവും 20നും 30നും ഇടയിൽ പെൻഷൻ വിതരണം ചെയ്യാൻ ഉത്തരവുണ്ട്. ഇപ്രകാരം 2020 സെപ്തംബർമുതൽ പരമാവധി സമയക്രമം പാലിച്ച് പെൻഷൻ നൽകുന്നു. ചില സന്ദർഭങ്ങളിൽ രണ്ടുമാസത്തെ പെൻഷൻ ഒരുമിച്ചും നൽകിയിട്ടുണ്ട്.

കേന്ദ്ര ബജറ്റ് സംസ്ഥാനത്തിന് വലിയ നിരാശയുണ്ടാക്കുന്നതാണ്. സാധാരണയുള്ള പരിഗണനപോലും ഇത്തവണയുണ്ടായില്ല. സംസ്ഥാനങ്ങളെ‌ വിശ്വാസത്തിലെടുക്കാതെ എല്ലാം കേന്ദ്രീകരിക്കുന്ന നിലപാ‌‌ടാണ് കേന്ദ്രത്തിന്റേത്. സഹകരണമേഖലയിൽ താഴേത്തലംവരെ ഇടപെടുന്ന സാഹചര്യമുണ്ട്. തൊഴിലുറപ്പുവിഹിതം വെട്ടിക്കുറച്ചത് സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കും. ഭക്ഷ്യവിതരണത്തിനുള്ള വിഹിതത്തിൽ 40 ശതമാനം വെട്ടിക്കുറവുണ്ടായി.

ജിഎസ്ടി നടപ്പാക്കിയതോടെ സംസ്ഥാനങ്ങൾക്ക് നികുതി വർധനയ്‌ക്കുള്ള ഇടപെടലുകൾക്ക് നിയന്ത്രണമുണ്ടായി. കേന്ദ്ര ആസൂത്രണ കമീഷൻ നിലവിലുണ്ടായിരുന്നപ്പോൾ ലഭിച്ചിരുന്ന ഒറ്റത്തവണ കേന്ദ്രസഹായം, അധിക കേന്ദ്രസഹായം, സാധാരണ കേന്ദ്ര സഹായവും ഇതിനകം നിർത്തലാക്കി.

സംസ്ഥാനത്ത്‌ ധവളപത്രത്തിന്റെ ആവശ്യമില്ല. കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങൾ പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തിന്റെ വിവേകപൂർണമായ ധനനയത്തിന്റെ ഭാഗമായി അടിസ്ഥാനവികസന മേഖലയിലെ പ്രവർത്തനത്തിന്‌ കാര്യമായ ഭംഗം വന്നിട്ടില്ല. തനതുവരുമാന സ്രോതസ്സുകളിലൂടെ കൂടുതൽ വിഭവ സമാഹരണം നടത്തി പദ്ധതി, പദ്ധതിയിതര പ്രവർത്തനങ്ങൾക്ക്‌ ആക്കംകൂട്ടാനാണ്‌ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top