24 April Wednesday

ധാതുഖനനം സ്വകാര്യമേഖലയ്‌ക്ക്‌ ; കേന്ദ്രനീക്കം പിൻവലിക്കണം: പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 2, 2022


ന്യൂഡൽഹി
ധാതുഖനനം സ്വകാര്യമേഖലയ്‌ക്ക്‌ തീറെഴുതാനുള്ള കേന്ദ്ര സർക്കാർ നീക്കം  സംസ്ഥാനങ്ങളുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമെന്ന്‌ വ്യവസായമന്ത്രി പി രാജീവ്‌ പറഞ്ഞു. ഇതു സംബന്ധിച്ച നിയമഭേദഗതി പിൻവലിക്കണമെന്ന നിവേദനം കൽക്കരി, ഖനിമന്ത്രി പ്രഹ്ലാദ്‌ജോഷിക്ക്‌   നൽകിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ സംസ്ഥാനത്തിന്റെയും അധികാരപരിധിയിലുള്ള  ഖനികളുടെയും ധാതുക്കളുടെയും ഉടമസ്ഥാവകാശം സംസ്ഥാന സർക്കാരുകൾക്കാണ്‌. കേന്ദ്ര സർക്കാരിന്‌ പൊതുവായുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അധികാരമാണുള്ളത്‌. ബി ലിസ്റ്റിൽ ഉൾപ്പെടുന്ന പ്രധാന ധാതുക്കളെ പുതിയ ലിസ്റ്റിലേക്ക്‌ മാറ്റി. ഇതോടെ, അതെല്ലാം പൂർണമായും സ്വകാര്യമേഖലയ്‌ക്ക്‌ ലേലം ചെയ്യുന്നതിനുള്ള സാഹചര്യം ഉണ്ടാകും. തന്ത്രപ്രാധാന്യമുള്ള ധാതുക്കൾ സ്വകാര്യ ബഹുരാഷ്ട്രശക്തികൾക്ക്‌ വിട്ടുകൊടുക്കപ്പെമെന്നും മന്ത്രി പറഞ്ഞു. ധനമന്ത്രി കെ എൻ ബാലഗോപാൽ, കേന്ദ്രസഹമന്ത്രി വി മുരളീധരൻ, സിപിഐ എം രാജ്യസഭാകക്ഷി നേതാവ്‌ എളമരം കരീം, എൻ കെ പ്രേമചന്ദ്രൻ എംപി തുടങ്ങിയവരും നിവേദനം നൽകുമ്പോൾ ഒപ്പമുണ്ടായിരുന്നു. വിഷയം സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യാമെന്നും തീരദേശമണ്ഡലങ്ങളിലെ എംപിമാരുടെ യോഗം വിളിക്കാമെന്നും പ്രഹ്ലാദ്ജോഷി പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top