20 April Saturday

ഡെങ്കിപ്പനി പ്രതിരോധം: ‘എന്റെ വീട് ഈഡിസ് മുക്തം’ ക്യാമ്പയിൻ നാളെ

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

കൊച്ചി> ജില്ലയിൽ ഡെങ്കിപ്പനി വ്യാപകമാകുന്ന സാഹചര്യത്തിൽ ഞായറാഴ്ച "എന്റെ വീട് ഈഡിസ് മുക്തം’ ക്യാമ്പയിൻ നടത്തും. ഉറവിടനശീകരണ യജ്ഞം വിജയകരമാക്കാൻ എല്ലാവരും സഹകരിക്കണമെന്ന്‌ ഡിഎംഒ അഭ്യർഥിച്ചു. ശുദ്ധജലത്തിൽ മുട്ടയിട്ടുപെരുകുന്ന ഈഡിസ്‌ കൊതുകുകളാണ്‌ ഡെങ്കിപ്പനി പടരാൻ കാരണം. അതിനാൽ വീട്ടിലും പരിസരത്തും ശുദ്ധജലത്തിൽ കൊതുകുകൾ മുട്ടയിട്ടുപെരുകുന്ന സാഹചര്യം ഒഴിവാക്കണം. പകൽ കൊതുകുകടിയേൽക്കാതെ വ്യക്തിഗത സുരക്ഷാമാർഗങ്ങൾ സ്വീകരിക്കണം.

വെള്ളത്തിൽ വളർത്തുന്ന മണിപ്ലാന്റുകൾ മറ്റ് അലങ്കാരച്ചെടികൾ എന്നിവ കൊതുക്‌ വളരുന്ന പ്രധാന സ്രോതസ്സായി കണ്ടെത്തിയതിനാൽ ഇവയിലെ വെള്ളം അടിയന്തരമായി നീക്കുക. വെള്ളം കെട്ടിക്കിടക്കാത്ത രീതിയിൽ മണ്ണിട്ടുവളർത്തുക. പൂച്ചട്ടിയിലും ട്രേയിലും വെള്ളം കെട്ടിനിൽക്കാതെ സൂക്ഷിക്കുക. ഫ്രിഡ്‌ജിന്റെ ട്രേ, ചെടിച്ചട്ടികൾ, കരിക്കിൻതോട്, ചിരട്ടകൾ, ടയറുകൾ, പഴയ പാത്രങ്ങൾ, ടെറസ് തുടങ്ങി വീട്ടിലും പരിസരത്തും വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള എല്ലാ വസ്തുക്കളും നീക്കണം. റസിഡന്റ്‌സ് അസോസിയേഷനുകൾ പ്രദേശത്തെ എല്ലാ കുടുംബങ്ങളിലേക്കും സന്ദേശം എത്തിക്കുകയും ഉറവിടനശീകരണം നടത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യണം.


ഡെങ്കി ലക്ഷണങ്ങൾ
സന്ധിവേദന, തലവേദന, പനി, കണ്ണിനുപിറകിലെ വേദന, ശരീരത്തിൽ ചുവന്നുതടിച്ച പാടുകൾ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ലക്ഷണമുള്ളവർ സ്വയം ചികിത്സിക്കാതെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തെ സമീപിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top