കൊച്ചി
വെണ്ണല ഗവ. എൽപി സ്കൂളിലെ പ്രവേശനോത്സവത്തിൽ താരങ്ങളായത് ഇരട്ടകളായ നാൽവർസംഘം. വെണ്ണല ചളിക്കവട്ടം സ്വദേശി അലി ഇമ്രാന്റെയും ഷംലയുടെയും മക്കളായ ഇർഫാന അലി ഇമ്രാൻ, അൽമീറ അലി ഇമ്രാൻ എന്നിവരും ആലിൻചുവട് സ്വദേശി ജീവന്റെയും ജിലുവിന്റെയും മക്കളായ ജിയോൺ ജീവൻ, ജീയ ജീവൻ എന്നിവരുമാണ് ശ്രദ്ധേയരായത്. ഒന്നാംക്ലാസിൽ പ്രവേശനം നേടിയവരാണ് ഇവർ. സ്‌മാർട്ട് ക്ലാസ് റൂമിലെ സ്‌ക്രീൻ കണ്ട് "ടീച്ചറെ ഇതിൽ സിനിമ കാണാൻ പറ്റുമോ'യെന്ന് ഇർഫാന ചോദിച്ചതും ക്ലാസിൽ ചിരിപടർന്നു. സിനിമയും കാണാം, പഠിക്കുമ്പോൾ കാടും മലയും പുഴയും ആനയും പുലിയുമെല്ലാം കാണാമെന്ന് ടീച്ചർ പറഞ്ഞതും എല്ലാവർക്കും സന്തോഷം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..