29 March Friday

സ്‌നേഹസമ്മാനങ്ങളുമായി ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023


കവളങ്ങാട്
അക്ഷരവെളിച്ചത്തിലേക്കുള്ള ആദ്യചുവടുകൾ വയ്‌ക്കുന്ന കുരുന്നുകൾക്ക്‌ സ്‌നേഹസമ്മാനങ്ങളുമായി ഡിവൈഎഫ്‌ഐ പ്രവർത്തകരെത്തി. തലക്കോട് ഗവ. യുപി സ്‌കൂളിലെ എൽകെജി കുരുന്നുകൾക്കാണ്‌ ഡിവൈഎഫ്‌ഐ തലക്കോട് മേഖലാ കമ്മിറ്റി പഠനോപകരണങ്ങൾ വിതരണം ചെയ്തത്‌. മേഖലാ സെക്രട്ടറി ബേസിൽ മാത്യൂസ്, മേഖലാ പ്രസിഡന്റ് അഖിൽ കുഞ്ഞുമോൻ എന്നിവർ പഠനോപകരണങ്ങൾ കൈമാറി.

പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾക്ക് ഡിവൈഎഫ്‌ഐ അടിവാട് ഈസ്റ്റ് യൂണിറ്റ്‌ പഠനോപകരണങ്ങൾ നൽകി. റൈഷാൻ കിഴക്കേൽ, എൽദോസ് ലോമി, പി എ ഷഹബാസ് എന്നിവർ പഠനോപകരണങ്ങൾ നൽകി. എസ്എഫ്‌ഐ പ്രവർത്തകർ സ്‌കൂളുകളിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top