08 May Wednesday

അച്ഛൻ തീർത്ത വയലിനിൽ ഹരിശ്രീ, ഗുരുദക്ഷിണയായി ഒന്നാംസ്ഥാനം

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022


മൂത്തകുന്നം
അച്ഛൻ നിർമിച്ച വയലിനിൽ ഹരിശ്രീ കുറിച്ച്‌ സംഗീതലോകത്ത്‌ അരങ്ങേറ്റം. ഒന്നാംക്ലാസുമുതൽ വയലിനിൽ ഗുരുവും അച്ഛൻതന്നെ. വരാപ്പുഴ മുട്ടിനകം പുഴക്കരേടത്ത്‌ പി കെ പ്രസാദിന്റെ വയലിൻ പാഠങ്ങൾ മകൻ ദേവദത്തിന്‌ നൽകിയത്‌ ജില്ലാ കലോത്സവത്തിലെ ഒന്നാംസ്ഥാനം.
നോർത്ത്‌ പറവൂർ പുല്ലൻകുളം എസ്‌എൻ എച്ച്‌എസ്‌എസ്‌ പത്താംക്ലാസ്‌ വിദ്യാർഥി പി പി ദേവദത്താണ്‌ എച്ച്‌എസ്‌ വയലിൻ പൗരസ്‌ത്യം വിഭാഗത്തിൽ ജേതാവായത്‌. ശിൽപ്പിയും വയലിൻ അധ്യാപകനുമായ പ്രസാദും ഭാര്യ സജിതയും മകന്റെ വിജയനേട്ടം സദസ്സിലിരുന്ന്‌ കണ്ടു. എച്ച്‌എസ്‌ വട്ടപ്പാട്ട്‌ മത്സരത്തിൽ ദേവദത്ത്‌ അംഗമായ പുല്ലൻകുളം എസ്‌എൻ എച്ച്‌എസ്‌എസ്‌ ടീം ഒന്നാമതെത്തി.

കലോത്സവ വേദിയിൽ ദേവദത്ത്‌ ഉപയോഗിച്ചത്‌ കൂടുതൽ ശ്രവണസുഖമേകുന്ന ജർമൻ വയലിനാണ്‌. അച്ഛനും മകനും നിരവധി വേദികളിൽ വയലിൻ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്‌. ആലങ്ങാട്‌ കൊങ്ങോർപ്പിള്ളിയിൽ ഉപാസന സംഗീത കലാലയം എന്ന കലാസ്ഥാപനവും പ്രസാദ്‌ നടത്തുന്നു. ആലുവ യുസി കോളേജിലെ ഒന്നാംവർഷ ബിഎ ഇക്കണോമിക്‌സ്‌ വിദ്യാർഥിനിയായ മകൾ മീനാക്ഷിയും അച്ഛനുകീഴിൽ വയലിൻ അഭ്യസിക്കുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top