26 April Friday
എൽഡിഎഫ് ധർണ

പദ്ധതിവിഹിതം വെട്ടിക്കുറയ്‌ക്കുന്നത്‌ പകപോക്കൽ: പി സി ചാക്കോ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021



കാക്കനാട്
കേന്ദ്രസർക്കാർ രാജ്യത്തിന്റെ ഫെഡറലിസം തകർക്കുകയാണെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ്‌ പി സി ചാക്കോ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വികസനപദ്ധതികൾക്കെതിരെ മുഖംതിരിക്കുന്ന കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ എൽഡിഎഫ് ജില്ലാ കമ്മിറ്റി കാക്കനാട്ട്‌ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന വികസനത്തിനുള്ള വൻകിട പദ്ധതികൾക്ക് അനുമതി നിഷേധിക്കുന്ന നയമാണ് മോദി സർക്കാർ തുടരുന്നത്. കേന്ദ്ര പദ്ധതിവിഹിതം വൻതോതിൽ വെട്ടിക്കുറച്ച് രാഷ്ട്രീയപകപോക്കൽ നടത്തുകയാണ് കേന്ദ്രസർക്കാരെന്നും പി സി ചാക്കോ പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ അധ്യക്ഷനായി. എൽഡിഎഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എം ദിനേശ്‌മണി, എസ് ശർമ, എം സ്വരാജ്‌, എൽഡിഎഫ്‌ നേതാക്കളായ ജോസ്‌ തെറ്റയിൽ, ജോൺ ഫെർണാണ്ടസ്‌, ഇ ചന്ദ്രശേഖരൻ, ബാബു ജോസഫ്, അനിൽ കാഞ്ഞിലി, പോൾ വർഗീസ്, എം ടി കുര്യാച്ചൻ, കെ എം എ ജലീൽ, ചാൾസ് ജോർജ്, അജീബ് മുഹമ്മദ്, വർഗീസ് പി ചെറിയാൻ, എ ജി ഉദയകുമാർ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top