29 March Friday

സഞ്ചരിക്കുന്ന ഡീസൽ പമ്പ് കോതമംഗലത്തും

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021


കോതമംഗലം
ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ സഞ്ചരിക്കുന്ന ഡീസൽ പമ്പ് കോതമംഗലത്തും. കറുകടത്തെ കോൺസ്റ്റന്റ് പെട്രോളിയം ഔട്ട്‌ലെറ്റിന്റെയാണ്‌ മൊബൈൽ ഡീസൽ ഡിസ്പെൻസർ സേവനം. പാറമടകളിലെ ഹെവി ഡീസൽ വാഹനങ്ങൾ, ബാങ്കുകളിലെ ജനറേറ്ററുകൾ, ഹെവി ഡീസൽ മെഷീനുകൾ, പ്രൈവറ്റ് ജനറേറ്റർ യൂണിറ്റുകൾ തുടങ്ങിയവയ്‌ക്കും വ്യാവസായിക യൂണിറ്റുകൾ, കാർഷിക മേഖല, ആശുപത്രികൾ, ഹൗസിങ്‌ സൊസൈറ്റികൾ, മൊബൈൽ ടവറുകൾ എന്നിവയ്‌ക്കും സേവനം പ്രയോജനപ്പെടുത്താം. ഡോർസ്റ്റെപ്പ് ഡീസൽ ഡെലിവറിക്ക് പെട്രോളിയം മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്.  കോതമംഗലം, മൂവാറ്റുപുഴ, പെരുമ്പാവൂർ തുടങ്ങിയ പ്രദേശങ്ങളിൽ സേവനം ലഭിക്കുന്നതിന് 6000 ലിറ്റർ ഡീസൽ സംഭരണശേഷിയുള്ള വാഹനമാണ് ഒരുക്കിയിരിക്കുന്നത്. പ്രൈവറ്റ് വാഹനങ്ങൾക്കും പമ്പുകളിൽ സുഗമമായെത്തി ഇന്ധനം നിറയ്‌ക്കാൻ ശേഷിയുള്ള വാഹനങ്ങൾ എന്നിവയ്‌ക്ക്‌ സേവനം ലഭ്യമല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top