പെരുമ്പാവൂർ
കോടനാട് കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ ഗുണനിലവാര അംഗീകാരം. കോടനാട് ആശുപത്രിക്ക് കായകൽപ്പ അവാർഡും ലഭിച്ചട്ടുണ്ട്. ഒപി വിഭാഗം സേവനം, ആശുപത്രിയിലെ രോഗികളുടെ അവകാശങ്ങൾ, ജനങ്ങൾക്കിടയിലുള്ള ആരോഗ്യപ്രവർത്തനം, ലബോറട്ടറി സൗകര്യം, പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനം എന്നിവ പരിഗണിച്ചാണ് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎസ്) അംഗീകാരം ലഭിച്ചത്.
1977ൽ ആരംഭിച്ച ആശുപത്രിയുടെ കീഴിൽ ആലാട്ടുചിറ, കുറിച്ചിലക്കോട്, കൂവപ്പടി, ഈസ്റ്റ് ഐമുറി, പടിക്കലപ്പാറ തുടങ്ങിയ പ്രദേശങ്ങളിൽ സബ് സെന്ററുകളുണ്ട്. ദിവസവും 350 രോഗികൾ ചികിത്സ തേടിയെത്തുന്നുണ്ട്. 2017ൽ കുടുംബാരോഗ്യ കേന്ദ്രമാക്കിയതോടെ വൈകിട്ട് ആറുവരെയാണ് ചികിത്സ. 20 വാർഡുകളിലായി 42,500 ജനങ്ങൾ വസിക്കുന്ന കൂവപ്പടി പഞ്ചായത്തിലെ ജനങ്ങളുടെ ആശ്രയമാണ് കോടനാട് കുടുംബാരോഗ്യ കേന്ദ്രം. നിലവിലുള്ള കെട്ടിടത്തിന്റെ പിന്നിൽ ഫിസിയോതെറാപ്പി സെന്റർ തുടങ്ങാനുള്ള ശ്രമത്തിലാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. വിക്ടർ ഫെർണാണ്ടസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..