18 December Thursday

വേദനകള്‍ മറന്നൊരു ആകാശയാത്ര

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2023


നെടുമ്പാശേരി
എറണാകുളം ജനറൽ ആശുപത്രിയിലെ പാലിയേറ്റീവ് രോഗികൾക്ക് ആകാശയാത്രയൊരുക്കി ആശുപത്രി സൂപ്രണ്ട് ഡോ. സഹീർഷായും ബാഗൽ ഗ്രൂപ്പും. 17 സ്ത്രീകളും രണ്ട് പുരുഷന്മാരും അടക്കം 19 പേരാണ് ശനിയാഴ്ച ആദ്യമായി വിമാനയാത്ര നടത്തിയത്. രാവിലെ കൊച്ചിയിൽനിന്ന്‌ ബം​ഗളൂരുവരെ പോയി വൈകിട്ട് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരുന്നത്.

ജീവിതത്തിലെ ആദ്യമായി വിമാനയാത്ര എല്ലാവരും ആഘോഷമാക്കി. ബാഗൽ ഗ്രൂപ്പ് എംഡി റെജി സി വർക്കി, ഡോക്ടർ അനു എന്നിവരും ഒപ്പമുണ്ടായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top