25 April Thursday

ലോക്‌ഡൗൺ കാലത്ത് ‌ 112 റാങ്ക്‌ ലിസ്റ്റ്‌ ; പതിനൊന്നായിരത്തിലേറെ പേർക്ക് നിയമന ശുപാർശ

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

തിരുവനന്തപുരം  > ലോക്‌ഡൗൺ കാലത്തും സജീവമായി പ്രവർത്തിച്ച പിഎസ്‌സി 112 റാങ്ക്‌ ലിസ്റ്റ്‌ ‌ പ്രസിദ്ധീകരിച്ചു‌‌. പതിനൊന്നായിരത്തിലേറെ പേർക്ക്  നിയമന ശുപാർശ അയച്ചു‌‌. മാർച്ച്‌ 20 മുതൽ ജൂലൈ 28 വരെയുള്ള കണക്കാണിത്‌.

ലോക്‌ഡൗൺ കർക്കശമായിരുന്ന ആദ്യ 100 ദിവസത്തിനിടെ 64 റാങ്ക്‌ലിസ്റ്റിൽനിന്ന്‌ 7377 പേർക്ക്‌ അഡ്വൈസും നൽകി. കോവിഡ്‌ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച്‌ അഭിമുഖങ്ങളടക്കം പിഎസ്‌സി പുനരാരംഭിച്ചതോടെ നിരവധി റാങ്ക്‌ലിസ്റ്റാണ്‌ പ്രസിദ്ധീകരിക്കാനൊരുങ്ങുന്നത്‌. ഇതൊന്നും കാണാതെയാണ്‌ പ്രതിപക്ഷവും ബിജെപിയും ചില സംഘടനകളെയും മാധ്യമങ്ങളെയും കൂട്ടുപിടിച്ച് പിഎസ്‌സിക്കും സർക്കാരിനുമെതിരെ‌ കുപ്രചാരണം നടത്തുന്നത്‌. 

ഇ- വേക്കൻസി സംവിധാനത്തിലൂടെയാണ്‌ വകുപ്പുകൾ ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്‌തത്‌. ലോക്‌ഡൗൺ കാലയളവിലും ഒഴിവുകളിലേക്ക്‌ യഥാസമയം നിയമന ശുപാർശ നൽകാനും ഉദ്യോഗാർഥികളുടെ താൽപ്പര്യം സംരക്ഷിക്കാനും കഴിഞ്ഞുവെന്ന്‌ പിഎസ്‌സി ചെയർമാൻ അഡ്വ. എം കെ സക്കീർ പറഞ്ഞു. എൽഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയശേഷം പിഎസ്‌സിവഴി നിയമനം നൽകിയവരുടെ എണ്ണം 1.40 ലക്ഷം കവിഞ്ഞു.  ഇരുപതിനായിരത്തോളം പുതിയ തസ്‌തിക സൃഷ്ടിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top