28 March Thursday

പെരുന്നാളിനും ‘ചന്ദ്രിക’യിൽ ശമ്പളമില്ല; പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020


മുസ്ലീംലീഗ്‌ ദിനപത്രമായ ചന്ദ്രികയിൽ പെരുന്നാളിനും ശമ്പളമില്ല; മാനേജ്‌മന്റിനെതിരെ ജീവനക്കാരുടെ പ്രതിഷേധം. സമൂഹ മാധ്യമങ്ങളിലൂടെയാണ് ജീവനക്കാർ രോഷം പ്രകടിപ്പിച്ചത്‌.  മെയ്‌ മാസം‌ മുതലുള്ള ശമ്പളമാണ്‌‌ നൽകാനുള്ളത്‌.

പെരുന്നാളിനുമുമ്പ്‌ ഒരു മാസത്തെ വേതനം എല്ലാ യൂണിറ്റിലും നൽകുമെന്ന് ലേബർ കമീഷണർ നേതൃത്വം നൽകിയ ചർച്ചയിൽ മാനേജ്മെന്റ്‌ പ്രതിനിധി ഉറപ്പുനൽകിയിരുന്നു. എന്നാൽ ചുരുക്കം ചിലർക്കാണ് കോഴിക്കോട്ട്‌, മെയിലെ ശമ്പളം ലഭിച്ചത്. തിരുവനന്തപുരത്ത് ആർക്കും ലഭിച്ചിട്ടില്ല. തുടർന്നാണ്‌ ‘പെരുന്നാളിന്‌ പോലും ശമ്പളം നൽകാത്ത ചന്ദ്രിക മാനേജ്മെന്റ് നടപടിയിൽ പ്രതിഷേധം’ എന്നെഴുതിയ പോസ്‌റ്ററുമായി ജീവനക്കാർ സമൂഹമാധ്യമങ്ങളിൽ  നിറഞ്ഞത്‌.

വിരമിച്ച ജീവനക്കാർക്ക്‌ ആനുകൂല്യം നൽകാത്തതിനെതിരെ  കഴിഞ്ഞ ആഴ്‌ച കോഴിക്കോട്ടെ  ഓഫീസിനു‌ മുന്നിൽ ധർണ സംഘടിപ്പിച്ചിരുന്നു. പ്രശ്‌നത്തിൽ ലീഗ്‌ നേതൃത്വം ഇടപെടുന്നില്ല.  ആനുകൂല്യം ഉടൻ നൽകാമെന്ന്‌ മോഹിപ്പിച്ച്‌ നിർബന്ധിത വിരമിക്കൽ പദ്ധതി അടിച്ചേൽപ്പിക്കുന്നതായും ആരോപണമുണ്ട്‌‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top