29 March Friday

ഇന്റർനെറ്റ്‌ ലഭ്യത 100 ശതമാനത്തിലേക്ക്‌ ; ഫുൾ റേഞ്ചിൽ സ്കൂളുകൾ ; കെ ഫോൺ വേഗംകൂട്ടി

ദിനേശ്‌ വർമUpdated: Thursday Jun 1, 2023


തിരുവനന്തപുരം
സംസ്ഥാനത്തെ മുഴുവൻ സർക്കാർ സ്കൂളിലും ഇന്റർനെറ്റ്‌ എത്തുന്നു. കെ –-ഫോൺ കൂടി യാഥാർഥ്യമായതാണ്‌ ഈ നേട്ടം വേഗത്തിലാക്കിയത്‌. പിന്നാക്ക പ്രദേശങ്ങളിലെ കുട്ടികൾക്കടക്കം പഠന–- പരിശീലന സൗകര്യം ഉയർത്താൻ ഇത്‌ സഹായകരമാകും. കേരളത്തിൽ 94.57 ശതമാനം സർക്കാർ സ്കൂളിൽ കണക്ഷൻ ഉണ്ടെന്ന്‌ കേന്ദ്രം ഫെബ്രുവരിയിൽ വ്യക്തമാക്കിയിരുന്നു. ബാക്കിയുള്ളിടത്തും ശരവേഗത്തിൽ ഇന്റർനെറ്റ്‌ എത്തും. 2762 സ്കൂളുള്ള ഡൽഹി, പുതുച്ചേരി (422), ചണ്ഡീഗഢ്‌ (123) എന്നിവിടങ്ങളിലാണ്‌ 100 ശതമാനം കണക്ടിവിറ്റിയുള്ളത്‌. കേരളത്തിൽ സർക്കാർ–- എയ്‌ഡഡ്‌ മേഖലകളിൽമാത്രം 13,600 സ്കൂളുണ്ട്‌. ഇന്ത്യയിലെ ശരാശരി കണക്ടിവിറ്റി 24.15 ശതമാനമാണ്‌. യുപി, അസം, മധ്യപ്രദേശ്‌, ഉത്തരാഖണ്ഡ്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത്‌ 10 ശതമാനത്തിൽ താഴെയാണ്‌.

സ്‌കൂളുകളിലടക്കം 16,672 ഓഫീസുകളിൽ കെ -ഫോൺ വഴി ഇന്റർനെറ്റ് ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്‌. 26,542 ഓഫീസിൽ കെ–- ഫോൺ കണക്ഷൻ നൽകുന്നതിനുള്ള അനുബന്ധ ഉപകരണം സ്ഥാപിച്ചുകഴിഞ്ഞു. പലവിധത്തിലുള്ള അട്ടിമറി ശ്രമങ്ങൾ അതിജീവിച്ചാണ്‌ ജൂൺ അഞ്ചിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ കെ –-ഫോൺ പദ്ധതി ഉദ്ഘാടനംചെയ്യുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top