24 September Sunday

തദ്ദേശ ഉപതെരഞ്ഞെടുപ്പ്‌ ; ‘കാമറ’ക്കഥകളും 
ജനം തള്ളി

പ്രത്യേക ലേഖകൻUpdated: Thursday Jun 1, 2023


തിരുവനന്തപുരം
ഏതാനും മാധ്യമങ്ങളെ കൂട്ടുപിടിച്ച്‌ യുഡിഎഫും ബിജെപിയും ഒന്നിച്ച്‌ നടത്തിയ കുപ്രചാരണങ്ങളെ അതിജീവിച്ച്‌ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ തിളക്കമാർന്ന പ്രകടനം. രണ്ടിടത്ത്‌ ബിജെപിയിൽനിന്നും ഒരിടത്ത്‌ യുഡിഎഫിൽനിന്നും പൂഞ്ഞാറിൽ പി സി ജോർജിന്റെ പാർടിയിൽ നിന്നും സീറ്റുകൾ പിടിച്ചാണ്‌ 19ലെ ഒമ്പത്‌ വിജയം.

ഒമ്പത്‌ സീറ്റ്‌ പിടിച്ച യുഡിഎഫ്‌ മൂന്ന്‌ സീറ്റ്‌  എൽഡിഎഫിൽനിന്ന്‌ പിടിച്ചെന്ന്‌ അവകാശപ്പെടുമ്പോഴും 2020 ൽ എൽഡിഎഫ്‌ ഒന്നും നാലും വോട്ടിന്‌ ജയിച്ച സീറ്റുകളാണിത്‌.  മുതലമടയിൽ നാലും ചെറുതാഴത്ത്‌ ഒരു വോട്ടിനുമായിരുന്നു എൽഡിഎഫ്‌ വിജയം. മുതലമടയിൽ ബിജെപി വോട്ടുകൾ കൂപ്പുകുത്തി. ജനങ്ങളുടെ സുരക്ഷയ്ക്കായി കൊണ്ടുവന്ന സേഫ്‌ കേരള പദ്ധതി അഴിമതിയാണെന്നതടക്കമുള്ള കുപ്രചാരണത്തിനിടയിലും സർക്കാരും എൽഡിഎഫും പറഞ്ഞതാണ്‌ ജനം വിശ്വസിച്ചതെന്നാണ്‌ ഫലം കാണിക്കുന്നത്‌.

തിരുവനന്തപുരം കോർപറേഷനിലെ മുട്ടട വാർഡിലെ എൽഡിഎഫ്‌ ജയത്തിന്‌ രാഷ്‌ട്രീയ പ്രാധാന്യമേറെയുണ്ട്‌. ബിജെപിയെ മൂന്നാം സ്ഥാനത്തേക്ക്‌ തള്ളി. പിടിച്ചടക്കുമെന്ന്‌ ബിജെപി ദേശീയ നേതൃത്വമടക്കം പ്രഖ്യാപിച്ച തിരുവനന്തപുരം മേഖലയാകെ അവർ പിന്നോട്ടടിക്കുന്നതാണ്‌ ട്രെൻഡ്‌. കൊല്ലം അഞ്ചലിൽ തഴമേൽ വാർഡ് ബിജെപിയിൽനിന്നാണ്‌ എൽഡിഎഫ്‌ പിടിച്ചത്‌. പൂഞ്ഞാറിൽ ബിജെപി പിന്തുണയോടെ ജനപക്ഷം ദീർഘകാലം കൈവശം വച്ചിരുന്ന വാർഡിൽ എൽഡിഎഫ്‌ അട്ടിമറി വിജയവും നേടി. 

കോട്ടയം മണിമലയിൽ എൽഡിഎഫ്‌ നില മെച്ചപ്പെടുത്തിയപ്പോൾ ബിജെപി വോട്ട്‌ പകുതിയായി കുറഞ്ഞു. നെല്ലിക്കുഴി പഞ്ചായത്തിലെ എൽഡിഎഫ്‌ വിജയവും ബിജെപിക്ക്‌ കനത്ത ആഘാതമായി. കാഞ്ഞിരപ്പുഴ മൂന്നാം വാർഡിലെ ബിജെപി വിജയത്തിന്റെ രഹസ്യം യുഡിഎഫിന്‌ ലഭിച്ച വോട്ടിൽ നിന്ന്‌ വ്യക്തമാണ്‌. കോഴിക്കോട് ജില്ലയിൽ മൂന്നിൽ രണ്ട് സീറ്റും പിടിച്ചാണ്‌ എൽഡിഎഫ് മേൽക്കൈ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top