26 April Friday

യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥത ; കല്ലൂർക്കാട് പഞ്ചായത്ത് ഓഫീസിലേക്ക്‌ എൽഡിഎഫ് മാർച്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023


മൂവാറ്റുപുഴ
കല്ലൂർക്കാട് പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിയുടെ  കെടുകാര്യസ്ഥതയ്ക്കും ഭരണസ്തംഭനത്തിനുമെതിരെ എൽഡിഎഫ് കല്ലൂർക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജനമാർച്ചും ധർണയും നടത്തി. പഞ്ചായത്തിൽ വികസനപ്രവർത്തനങ്ങൾ നടത്താതിരിക്കുകയും സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ ജനങ്ങൾക്ക് വേണ്ടത്ര പ്രയോജനപ്പെടുത്തുന്നുമില്ല. ഭരണസമിതിയുടെ കൂട്ടുത്തരവാദിത്വമില്ലായ്മയും ഭരണസ്തംഭനവും വികസനത്തെ ബാധിച്ചതിനെതിരെയായിരുന്നു സമരം. പഞ്ചായത്ത് ഓഫീസിനുമുന്നിൽ നടത്തിയ ധർണ സിപിഐ എം മണ്ഡലം സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ ബേബി അഗസ്റ്റ്യൻ അധ്യക്ഷനായി. സിപിഐ എം ലോക്കൽ സെക്രട്ടറി ടി പ്രസാദ്, ഏരിയ കമ്മിറ്റി അംഗം എം ആർ പ്രഭാകരൻ, എൻസിപി നിയോജക മണ്ഡലം പ്രസിഡന്റ്‌ വിൽസൺ നെടുങ്കല്ലേൽ, ജോയി തോമസ്, കെ കെ ജയേഷ്, കെ കെ അനിൽകുമാർ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top