25 April Thursday

ബജറ്റിൽ വ്യാപക പിശക് ; 
എൽഡിഎഫ് പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023


പിറവം
എടയ്ക്കാട്ടുവയൽ പഞ്ചായത്ത് ബജറ്റിൽ വ്യാപക തെറ്റുകളും തിരിമറികളും നടന്നതായി ആക്ഷേപം. ബിഎസ് രണ്ട് ഇനത്തിൽ ഷെഡ്യൂളും സ്റ്റേറ്റ്മെന്റും തമ്മിൽ നാലരലക്ഷം രൂപയുടെ വ്യത്യാസമുണ്ടെന്നും ഫെബ്രുവരി 28ൽ പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചതിനേക്കാൾ 2.32 കോടി രൂപ കൂടുതലാണ് കരട് ബജറ്റിലുള്ളതെന്നും എൽഡിഎഫ് ആരോപിച്ചു. എൽഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് ഓഫീസിനുമുന്നിൽ പ്രതിഷേധിച്ചു.

2022–--23 പുതുക്കിയ ബജറ്റിൽ ധനകാര്യ സ്ഥിരംസമിതി അംഗീകരിച്ചതിനേക്കാൾ കൂടുതൽ തുക ചെലവഴിക്കാൻ ബജറ്റ് മാന്വൽപ്രകാരം കഴിയില്ല. രണ്ടരക്കോടിയുടെ തെറ്റുകൾ വന്നതിനാൽ പിന്നീട് തെറ്റുകൾ തിരുത്തി സോഫ്റ്റ്‌വെയറിൽ കയറ്റി ബജറ്റ് അംഗീകരിച്ചതാക്കി മാറ്റി. ഇതിലും 46.48 ലക്ഷം രൂപയുടെ വ്യത്യാസമുണ്ട്. പ്രതിഷേധയോഗം സ്ഥിരംസമിതി അധ്യക്ഷ ജെസി പീറ്റർ ഉദ്ഘാടനം ചെയ്തു. സി എ ബാലു അധ്യക്ഷനായി. ഷേർളി രാജു, ലിസി സണ്ണി, ബീന രാജൻ, കെ ജി രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top