25 April Thursday

എന്റെ കേരളം: കലാജാഥയ്ക്ക് വരവേൽപ്പ്

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023


കൊച്ചി
എന്റെ കേരളം പ്രദർശന വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ  പ്രചാരണാർഥം നാടൻപാട്ട് കലാജാഥ പര്യടനം നടത്തി. നാടൻപാട്ട്  സംഘം ഇടപ്പള്ളി ടോൾ ജങ്‌ഷനിൽ സംഘടിപ്പിച്ച പരിപാടിക്ക് ഉജ്വല വരവേൽപ്പാണ്  നൽകിയത്.  പോയ കാലത്തിന്റെ ഓർമ പുതുക്കുന്ന ഓരോ നാടൻപാട്ടിനും പ്രായഭേദമന്യേ ആളുകൾ ചുവടുവച്ചു.

കുസാറ്റ്‌, എച്ച്എംടി ജങ്‌ഷൻ, പാതാളം, ആലുവ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലും വെള്ളിയാഴ്ച ജാഥ പര്യടനം നടത്തി. ജില്ലയിൽ സർക്കാർ നടത്തിയ വിവിധ വികസനപ്രവർത്തനങ്ങളും സർക്കാർ പദ്ധതികളും സംബന്ധിച്ച് വിവരങ്ങൾ ഉൾക്കൊള്ളിച്ച വീഡിയോ പ്രദർശന വാഹനവും സംഘത്തിനൊപ്പം ഉണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top