20 April Saturday

വിലകയറ്റിയാൽ പിടിക്കാൻ വിജിലൻസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020


അവശ്യസാധനങ്ങങളുടെ വില വർധിപ്പിക്കുന്നത്‌ തടയാൻ കടകളിൽ വിജിലൻസ്‌ പരിശോധന നടത്തുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. തെറ്റ്‌ കണ്ടെത്തിയാൽ ശക്തമായ നടപടിയുണ്ടാകും. സാധനലഭ്യത ഉറപ്പാക്കുന്നതിൽ നല്ല പുരോഗതിയുണ്ട്‌.  ട്രക്കുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്‌. അതേസമയം മലബാർ ഭാഗത്തേക്ക്‌ ചരക്കെത്തിക്കുന്നതിൽ ചിലർ അറച്ചുനിൽക്കുന്നുണ്ട്‌. അത്തരക്കാരെ ബോധവൽക്കരിച്ച്‌ സാധനങ്ങൾ എത്തിക്കും. അക്കാര്യത്തിൽ വീഴ്‌ച അനുവദിക്കില്ല.

കോവിഡ്‌ ഡ്യൂട്ടിയിലുള്ള പൊലീസ്‌ ഉദ്യോഗസ്ഥരുടെ ആരോഗ്യ സംരക്ഷണത്തിന്‌ മെഡിക്കൽ സേവനം ലഭിക്കാൻ മൊബൈൽ ആപ്‌ തയ്യാറാക്കി. റെയിൽവേ ഉൾപ്പെടെ എല്ലാ സ്‌പെഷ്യൽ യൂണിറ്റുകളിലെയും പൊലീസുകാരെ കോവിഡ്‌ ഡ്യൂട്ടിക്ക്‌ നിയോഗിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top