20 April Saturday

റാന്നിയിലെ വൃദ്ധ ദമ്പതികളുടെ ഡിസ്‌ചാർജ്‌ മാറ്റി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020


കോവിഡ്‌ രോഗമുക്തരായ റാന്നിയിലെ വൃദ്ധദമ്പതികളുടെ ഡിസ്‌ചാർജ്‌ മാറ്റി. കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലുള്ള റാന്നി പട്ടയിൽ തോമസ്‌ എബ്രാഹം(93), മറിയാമ്മ തോമസ്‌(88) എന്നിവരുടെ ഡിസ്‌ചാർജാണ്‌ നീട്ടിയത്‌. ഇവർക്ക്‌ ചൊവ്വാഴ്‌ച വിടുതൽ നൽകുമെന്ന്‌ പറഞ്ഞിരുന്നെങ്കിലും ആരോഗ്യസ്ഥിതി ഒന്നുകൂടി മെച്ചപ്പെട്ടശേഷം വിടാനാണ്‌ ആരോഗ്യവകുപ്പ്‌ തീരുമാനം.

ദമ്പതികളുടെ രണ്ടാമത്തെ സാമ്പിളും നെഗറ്റീവാണ്‌. വിടുതൽ നൽകിയാലും ഇവർ 14 ദിവസം ഹോം ക്വാറന്റൈനിൽ തുടരണം. മറ്റ്‌ അസുഖങ്ങളും അലട്ടുന്ന ഇവരെ അതീവ റിസ്‌ക് വിഭാഗത്തിൽ പെടുത്തിയാണ്‌ ചികിത്സ. ശാരീരിക ക്ഷമത പരിശോധിച്ച്‌ മെഡിക്കൽ ബോർഡ്‌ യോഗം ചേർന്ന ശേഷമേ അന്തിമതീരുമാനമെടുക്കുവെന്ന്‌ ഡിഎംഒ ജേക്കബ്‌ വർഗീസ്‌ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top