16 July Wednesday

മുതുമലയിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

ഗൂഡല്ലൂർ> നീലഗിരി ജില്ലാ മുതുമല കടുവാ കേന്ദ്രത്തിൽ ആന ക്യാമ്പിന് 200 മീറ്റർ അകലെ  മാരി 50 എന്ന സ്ത്രീ കടുവയുടെ  ആക്രമണത്തിൽ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരം മുതുമല വനത്തിൽ വിറകെടുക്കാൻ പോയതായിരുന്നു രാത്രി 9 മണി വരെ തിരിച്ചുവരാത്തതിനാൽ വീട്ടുകാർ  വനം വകുപ്പിന് വിവരം അറിയിക്കുകയായിരുന്നു.

ബുധനാഴ്ച രാവിലെ നടത്തിയ തിരച്ചിൽ ആന ക്യാമ്പിൽ നിന്നും അല്പം അകലെ മാരിയുടെ ജഡം ചിലഭാഗങ്ങൾ ഭക്ഷിച്ച നിലയിൽ കാണപ്പെടുകയായിരുന്നു സംഭവസ്ഥലത്ത് എത്തിയ പോലീസും വനം വകുപ്പും മൃതദേഹം ഗൂഡല്ലൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top