25 April Thursday
സിപിഐ എം ഓഫീസിന്‌ കരി ഓയിലൊഴിച്ചു

കൊപ്പലിലും അംബികാനഗറിലും ലീഗ് അക്രമം

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021

ഉദുമ

കൊപ്പൽ, അംബികാ നഗർ പ്രദേശങ്ങളിൽ മുസ്ലിംലീഗ് അക്രമം. സിപിഐ എം ബ്രാഞ്ച് ഓഫീസ് അക്രമിച്ചു. അംബികാ നഗർ ബ്രാഞ്ച് ഓഫീസായ  ഇ കെ നായനാർ മന്ദിരത്തിൽ കരി ഓയിലൊഴിച്ചു.  അകത്ത് കടന്ന് കസേരകൾ തകർത്തു.  
കഴിഞ്ഞ ബുധനാഴ്ചയും അക്രമമുണ്ടായിരുന്നു. അന്ന്‌ ഡിവൈഎഫ്ഐ പ്രവർത്തകനെ കാർ തടഞ്ഞു നിർത്തി അക്രമിച്ചു.  ബേവൂരിയിലെ നിന്നെത്തിയ 25 ഓളം  മുസ്ലീംലീഗുകാർ കൊപ്പലിൽ ഭീകരാന്തരീക്ഷവുമുണ്ടാക്കി.  അംബികാ നഗറിലെത്തി സ്ത്രീകളെയും കുട്ടികളെയും തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്ട്‌ സംഭവത്തിലും  ബേക്കൽ പൊലീസിൽ പരാതി നൽകി.
സമാധാന അന്തരീക്ഷം തകർക്കാനാണ്‌ ലീഗ്‌ അക്രമികളുടെ ശ്രമമെന്ന്‌  സിപിഐ എം ഉദുമ ലോക്കൽ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top