23 April Tuesday

പെരിയയിൽ ഗ്രാമീണ പച്ചക്കറി യാർഡ് വരുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jul 31, 2020
കാസർകോട്‌
പെരിയ ദേശീയപാതയോരത്ത് പത്തേക്കർ റവന്യൂ ഭൂമിയിൽ മൊത്ത വ്യാപാര പച്ചക്കറി  മാർക്കറ്റ് യാർഡ് ആരംഭിക്കാൻ  സുഭിക്ഷ കേരളം  കോർ കമ്മിറ്റി തീരുമാനിച്ചു. ജില്ലയിലെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള പച്ചക്കറികൾ ക്ഷീര സംഘങ്ങൾ വഴി ശേഖരിച്ച് വിപണനം നടത്തും. മാസ, ആഴ്‌ച, -ദിവസ - കണക്കിൽ  പച്ചക്കറി ശേഖരണവും വിൽപനയും ഉണ്ടാവും.  172 ഓളം ക്ഷീര സംഘങ്ങൾ ജില്ലയിലുണ്ട്. ഇവയെ ഉപയോഗിച്ച് കർഷകരുടെ ഉൽപന്നങ്ങൾ നേരിട്ട് ഉപഭോക്താക്കളിൽ എത്തിക്കുകയാണ്‌ ലക്ഷ്യം. കലക്ടർ ഡോ. ഡി സജിത് ബാബു അധ്യക്ഷനായി. ജില്ലാ കൺവീനർ എം പി സുബ്രമണ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top