20 April Saturday

താലൂക്ക് ഓഫീസുകളിലേക്ക്‌ 
ബീഡിത്തൊഴിലാളികളുടെ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023

ഹോസ്ദുർഗ് താലൂക്ക് ബീഡി ലേബർ യൂണിയൻ (സിഐടിയു ) നേതൃത്വത്തിൽ ഹൊസ്‌ദുർഗ്‌ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും സിഐടിയു
സംസ്ഥാന കമ്മിറ്റിയംഗം ഡോ. വി പി പി മുസ്‌തഫ ഉദ്‌ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്‌ 

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ബീഡിത്തൊഴിലാളികൾ താലൂക്ക് ഓഫീസുകളിലേക്ക് മാർച്ച്‌ നടത്തി.  വ്യാജ ബീഡി വില്പനയ്ക്കെതിരെ നടപടി സ്വീകരിക്കുക, നിയമാനുസൃതമല്ലാത്ത ബീഡി ഉൽപാദനം തടയുക,  മിനിമം കൂലി നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക, ഭാരത് ബീഡി തൊഴിലാളികളെ ക്ഷേമനിധിയിൽ അംഗങ്ങളാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്‌. 
ഹൊസ്ദുർഗ്ഗ് താലൂക്ക് ബീഡി ലേബർ യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ഹൊസ്‌ദുർഗ്‌ താലൂക്കാഫീസിലേക്ക്‌ നടത്തിയ മാർച്ചും സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ഡോ. വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. പി ശാന്തകുമാരി അധ്യക്ഷയായി. ടി കുട്ട്യൻ, ടി ബാബു,  പി കാര്യമ്പു എന്നിവർ സംസാരിച്ചു.  സെക്രട്ടറി ഡി വി അമ്പാടി സ്വാഗതം പറഞ്ഞു.
മഞ്ചേശ്വരം താലൂക്ക്‌ ഓഫീസിന്‌ മുന്നിൽ സിഐടിയു ജില്ലാസെക്രട്ടറി ഗിരി കൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. ഡി സുബ്ബണ്ണ ആൾവ അധ്യക്ഷനായി. പ്രശാന്ത്‌ കനില, പ്രേമ മഞ്ചേശ്വരം എന്നിവർ സംസാരിച്ചു. ബേബി ഷെട്ടി സ്വാഗതം പറഞ്ഞു. 
കാസർകോട്‌ താലൂക്ക് ഓഫീസിന് മുന്നിൽ സിഐടിയു ഏരിയാസെക്രട്ടറി പി വി കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. ബീഡി വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയംഗം എം സരോജിനി അധ്യക്ഷനായി. ബീഡി വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) കാസർകോട് താലൂക്ക് സെക്രട്ടറി എ നാരായണൻ സ്വാഗതം പറഞ്ഞു. നേതാക്കളായ കെ ഭാസ്‌കരൻ, വി സുരേന്ദ്രൻ, കെ വി ഗോപി, വി കുഞ്ഞിക്കണ്ണൻ, ജയന്തി, കനകമണി എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top