25 April Thursday

കാജൽ രാജുവിനെ അനുമോദിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023

സിവിൽ സർവീസ്‌ പരീക്ഷയിൽ മികച്ച വിജയം നേടിയ കാജൽ രാജുവിനെ സിപിഐ എം ജില്ലാസെക്രട്ടറി 
എം വി ബാലകൃഷ്ണൻ വീട്ടിലെത്തി അനുമോദിക്കുന്നു

നീലേശ്വരം
സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ നീലേശ്വരം പള്ളിക്കര കുഞ്ഞിപ്പുളിക്കാലിലെ കാജൽ രാജുവിനെ സിപിഐ എം ജില്ലാ കമ്മിറ്റി അനുമോദിച്ചു. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ  വീട്ടിലെത്തി ഉപഹാരം നൽകി. 
നഗരസഭാ ചെയർപേഴ്‌സൺ ടി വി ശാന്ത, കെ പി രവീന്ദ്രൻ, ടി ജി ഗംഗധാരൻ, പി ഗോപാലകൃഷ്ണൻ, വി വി രമേശൻ എന്നിവർ സംബന്ധിച്ചു.
കാജൽ രാജുവിനെ സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രൻ, ഏരിയാ സെക്രട്ടറി എം രാജൻ എന്നിവർ വീട്ടിലെത്തി അഭിനന്ദിച്ചു.
കാജലിനെ മഹിള അസോസിയേഷൻ വീട്ടിലെത്തി  അനുമോദിച്ചു. സംസ്ഥാന ട്രഷറർ ഇ പത്മാവതി  ഉപഹാരം നൽകി. ജില്ലാ സെക്രട്ടറി എം സുമതി, പ്രസിഡന്റ്‌ പി സി സുബൈദ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബേബി,  കെ സുജാത, ചന്ദ്രമതി, പ്രസന്ന, രാധ  എന്നിവർ സംബന്ധിച്ചു.
കാജലിനെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വീട്ടിലെത്തി അനുമോദിച്ചു. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, പ്രസിഡന്റ്‌ ഷാലു മാത്യു, ബ്ലോക്ക് സെക്രട്ടറി എം വി രതീഷ്, പ്രസിഡന്റ്‌ എം വി ദീപേഷ്, കെ സഞ്ജയ്‌, ടി കെ അനീഷ് , കലേഷ് ചാത്തമത്ത് എന്നിവരും  ഒപ്പമുണ്ടായി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top