20 April Saturday

രാവണീശ്വരം സ്‌കൂൾ കളറാണ്‌;
കളർ കൂടാരമാണ്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023

രാവണീശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ശനിയാഴ്‌ച സ്‌പീക്കർ എ എൻ ഷംസീർ ഉദ്‌ഘാടനം ചെയ്യുന്ന 
പ്രീ സ്കൂൾ വർണക്കൂടാരം

കാഞ്ഞങ്ങാട്‌

രാവണീശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ പ്രീ സ്കൂൾ വർണക്കൂടാരം ശനി പകൽ മൂന്നിന്‌  സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എംഎൽഎ ഫണ്ട് ഉപയോഗിച്ച് സ്കൂളിനായി നിർമിച്ച അസംബ്ലി ഹാൾ  ഇ ചന്ദ്രശേഖരൻ എംഎൽഎയും ഉദ്‌ഘാടനം ചെയ്യും. 
എസ്‌എസ്‌കെ നൽകിയ 10 ലക്ഷം രൂപയും വിദ്യാലയ വികസന സമിതി സ്വരൂപിച്ച തുകയും ചേർത്താണ് മാതൃകാ പ്രീ സ്കൂൾ ഒരുക്കിയത്.
 ശാസ്ത്രയിടം, കരകൗശലയിടം, സ്വതന്ത്ര രചനയ്ക്കായി വരയിടം, തീം അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങൾ, ശിശു സൗഹൃദ ഫർണിച്ചർ എന്നിവയൊക്കെയുണ്ട്. മുറ്റത്ത് ഹരിതോദ്യാനം, കാടിന്റെ മാതൃകയിലുള്ള ഗുഹാ പ്രവേശനകവാടം, അരുവി, പാറക്കെട്ട്, തോണി, ജല ജീവികൾ എന്നിവയും കുട്ടികളെ ആകർഷിക്കും.
 ബേക്കൽ ബിആർസിയുടെ നേതൃത്വത്തിൽ രൂപകൽപന ചെയ്ത പദ്ധതി പൂർത്തിയാക്കിയത് പ്രമോദ് രാവണീശ്വരവും നിതിൻ വാരിക്കാട്ടും ചേർന്നാണ്. 
വാർത്താസമ്മേളനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  കെ സബീഷ്  പ്രിൻസില്ലൽ കെ ജയചന്ദ്രൻ, എസ്എംസി ചെയർമാൻ എ പവിത്രൻ, സി പ്രവീൺ കുമാർ, കെ മധു എന്നിവർ സംബന്ധിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top