29 March Friday

രാജ്‌മോഹൻ ഉണ്ണിത്താനെതിരെ നിയമനടപടി: ഡിവൈഎഫ്്‌ഐ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020
കാസർകോട്‌
സന്നദ്ധ പ്രവർത്തനങ്ങളെ ദുർബലമാക്കുന്നതും ഡിവൈഎഫ്ഐയെ അപമാനിക്കുന്നതുമായ പരാമർശങ്ങൾ നടത്തിയ രാജ്‌മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ   നിയമനടപടി   സ്വീകരിക്കുമെന്ന്‌  ഡിവൈഎഫ്്‌ഐ ജില്ലാക്കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.
കോവിഡ് 19  രോഗ സാഹചര്യത്തിൽ  ജില്ലയിൽ നടക്കുന്ന  പ്രതിരോധ പ്രവർത്തനങ്ങൾക്ക്  സഹായകരമാകും വിധം ആരോഗ്യവകുപ്പിന്റെ സുരക്ഷാ നിർദേശം പാലിച്ച്‌  നിരവധി  സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്‌ ഡിവൈഎഫ്ഐ. പാവപ്പെട്ടവർക്ക് ഭക്ഷണം നൽകൽ, രക്തദാനം, കൊറോണ കെയർ സെന്ററുകൾ സജ്ജമാക്കൽ, ബോധവൽക്കരണം, മാസ്കുകളുടെയും ഹാൻഡ് സാനിറ്റൈസറുകളുടെയും വിതരണം തുടങ്ങിയ  പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്‌.   എന്നാൽ   ചിലർ ഡിവൈഎഫ്ഐക്ക് എതിരെ സാമൂഹ്യ മാധ്യമങ്ങളിൽ കുപ്രചാരണം നടത്തുകയാണ്‌.
 രാജ്‌മോഹൻ ഉണ്ണിത്താൻ എംപി തന്റെ ഫേസ്ബുക്ക് പേജിൽ  ഡിവൈഎഫ്ഐയെ അപമാനിക്കുന്ന  പരാമർശങ്ങളാണ് നടത്തിയത്.   ഇത്തരം പ്രചാരണങ്ങളെ തള്ളാൻ പൊതുസമൂഹം തയ്യാറാകണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top