24 April Wednesday

നഗരസഭയിൽ ഭക്ഷണം നൽകിയത് 850 പേർക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020

കാഞ്ഞങ്ങാട്

ഭക്ഷണത്തിന് ആവശ്യക്കാർ കൂടിയതോടെ അതിയാമ്പൂർ ശ്രീലക്ഷ്മി ഓഡിറ്റോറിയത്തിൽ മറ്റൊരു കമ്യൂണിറ്റി കിച്ചൺ കൂടി ആരംഭിച്ചു. 
ജില്ലാ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ കഴിയുന്നവർ, സർജി കെയർ ആശുപത്രിയിൽ ഐസൊലേഷനിൽ കഴിയുന്നവർ എന്നിവർക്കെല്ലാം കമ്യൂണിറ്റി കിച്ചണിൽ നിന്നാണ് ഭക്ഷണം നൽകുന്നത്. ടൗൺ ഹാളിലെ അഭയ കേന്ദ്രത്തിൽ കഴിയുന്ന 36 അന്തേവാസികൾക്കും ഭക്ഷണം നൽകുന്നു. 
അതിഥി തൊഴിലാളികളായ 1113 പേർ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ കഴിയുന്നുണ്ട്. വളരെ ചെറിയ ഭാഗം ആളുകൾക്കേ കരാറുകാർ ഭക്ഷണം നൽകുന്നുള്ളു. ബാക്കിയുള്ള മുഴുവൻ തൊഴിലാളികൾക്കും നഗരസഭയാണ് ഭക്ഷണം നൽകുന്നത്. ഭക്ഷണശാലയിലേക്കുള്ള മുഴുവൻ പച്ചക്കറിയും സംഭാവനയായി ലഭിക്കുന്നുണ്ട്. 
നഗരത്തിലെ പക്ഷിമൃഗാദികൾക്കും കൃത്യമായി ഭക്ഷണം ലഭിക്കുന്നുണ്ട്. മുപ്പതിലധികം നായകൾക്ക് ബിസ്ക്കറ്റാണ് നൽകുന്നത്. പച്ചക്കറി സദ്യ അവ സ്വീകരിക്കുന്നില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top