16 April Tuesday

പത്തര ലക്ഷം കുട്ടികൾ 
പൊതുവിദ്യാലയത്തിലെത്തി: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എയുപി സ്‌കൂൾ ശതവാർഷികാഘോഷത്തിന്റെ ഭാഗമായി നിർമിച്ച കെട്ടിടം 
മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യുന്നു

 കാസർകോട്‌

ആറുവർഷത്തിൽ പത്തര ലക്ഷം പുതിയ കുട്ടികളാണ് പൊതുവിദ്യാഭ്യാസ ധാരയിലേക്ക് വന്നതെന്ന്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ  മൂവായിരത്തിലധികം കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസനമാണ് കുറഞ്ഞ കാലത്തിനിടയിലുണ്ടായത്‌. ജില്ലയിൽ വിവിധ സ്‌കൂൾ കെട്ടിടങ്ങൾ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി കാസർകോട് ഗവ. യുപി സ്‌കൂളിന്‌ നിർമിച്ച ക്ലാസ്‌ മുറികളുടെ ഉദ്‌ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. എൻ എ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷനായി. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ മുഹമ്മദ് മുനീർ വടക്കുമ്പാടം റിപ്പോർട്ട് അവതരിപ്പിച്ചു. സ്‌കൂൾ കുട്ടികൾ നിർമിച്ച ഉൽപന്നങ്ങളുടെ വിപണനോദ്‌ഘാടനം നഗരസഭാ ചെയർമാൻ വി എം മുനീർ നിർവഹിച്ചു. നഗരസഭാ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ രജനി പ്രഭാകരൻ, കൗൺസിലർ എം ശ്രീലത, വിദ്യാഭ്യാസ ഉപഡയറക്ടർ സി കെ വാസു, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ പി ദിലീപ്കുമാർ, എഇഒ അഗസ്റ്റിൻ ബർണാഡ്‌ മൊന്തേരോ, എസ്എംസി ചെയർമാൻ കെ സി ലൈജുമോൻ, പിടിഎ പ്രസിഡന്റ് കോടോത്ത് അനിൽകുമാർ, എംപിടിഎ പ്രസിഡന്റ് എൻ കെ രജനി, എ ശ്രീകുമാർ, എ ജയദേവൻ എന്നിവർ സംസാരിച്ചു. കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ പി രാജ്മോഹൻ സ്വാഗതവും പ്രധാനാധ്യാപിക ടി എൻ ജയശ്രീ നന്ദിയും പറഞ്ഞു.
ശിരിബാഗിലു ഗവ. വെൽഫെയർ എൽപി സ്‌കൂൾ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്‌തു. എൻ എ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷനായി. മധൂർ പഞ്ചായത്ത് പ്രസിഡന്റ്‌  കെ ഗോപാലകൃഷ്ണ, വൈസ് പ്രസിഡന്റ്‌  സ്‌മിജ വിനോദ്,   ജില്ലാ പഞ്ചായത്തംഗം ജാസ്മിൻ കബീർ, ബ്ലോക്ക് പഞ്ചായത്തംഗം ജമീല അഹമ്മദ്, വിദ്യാഭ്യാസ ഉപഡയറക്ടർ സി കെ വാസു, രാധാകൃഷ്ണ സുർലു, യശോദ എസ് നായ്‌ക്ക്‌, ഉമേഷ് ഗട്ടി, സി എം ബഷീർ, ഹബീബ് ചെട്ടുംകുഴി, സി ഉദയകുമാർ, അബ്ദുൾ ജലീൽ ചെട്ടുംകുഴി, ഇ അമ്പിളി, കെ രതീഷ്, രഘുറാം ഭട്ട്, ഡി നാരായണ, എൻ നന്ദികേശൻ, അഗസ്റ്റിൻ ബർണാഡ്, ടി പ്രകാശൻ, സക്കറിയ കുന്നിൽ, ടി കെ പ്രദീപ്,  സുമയ്യ, രാധാകൃഷ്ണ ഉളിയത്തടുക്ക, എ രവീന്ദ്രൻ, കെ ടി കിഷോർ, രാജീവൻ നമ്പ്യാർ, ഹാരിസ് ചൂരി, ഹസൈനാർ നുള്ളിപ്പാടി, കരീം മയിൽപ്പാറ, അബ്ബാസ് പാറക്കട്ട, രവീന്ദ്ര റായ്, ശരീഫ് ചൂരി, ഖാലിദ് മഞ്ചത്തടുക്ക, വി കെ രമേഷ് സംസാരിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർ വി പി മുഹമ്മദ് മുനീർ റിപ്പോർട്ട് അവതരിപ്പിച്ചു. കാസർകോട് വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർ ഇ പി രാജ്‌മോഹൻ സ്വാഗതവും പ്രധാനാധ്യാപിക സി എച്ച് ശശികല നന്ദിയും പറഞ്ഞു. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി  55 ലക്ഷം രൂപ ചെലവഴിച്ചാണ്‌ പുതിയ കെട്ടിടം നിർമിച്ചത്‌.
നെല്ലിക്കുന്ന് അൻവാറുൽ ഉലും എയുപി സ്‌കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിർമിച്ച കെട്ടിടം മന്ത്രി വി ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു. എൻ എ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷനായി. നഗരസഭ ചെയർമാൻ വി എം മുനീർ മുഖ്യാതിഥിയായി. ഖമറുദ്ദീൻ തായൽ, അബ്ദു തൈവളപ്പ്, അബ്ബാസ് ബീഗം, സിയാന ഹനീഫ്, കെ രജനി, അബ്ദുൽറഹ്‌മാൻ ചക്കര, ഹനീഫ് നെല്ലിക്കുന്ന്, സി കെ വാസു, എൻ നന്ദികേശൻ, അഗസ്റ്റിൻ ബെർണാഡ്, പി എം അബ്ദുൾ കാദർ, സി എം അഷ്‌റഫ്, ടി എ മഹമൂദ് സംസാരിച്ചു. എൻ എം സുബൈർ സ്വാഗതവും എ കെ മുഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top