20 April Saturday

ജില്ലയിലെ 
കോൺഗ്രസിൽ 
തരൂർ ‘ഇഫക്ട്‌’

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022
കാസർകോട്‌
ശശി തരൂരിന്‌ പിന്തുണയുമായി നേതാക്കൾ രംഗത്തിറങ്ങിയതിൽ ഞെട്ടിത്തരിച്ച്‌ ജില്ലാ കോൺഗ്ര്‌ നേതൃത്വം. എ ഗ്രൂപ്പിന്റെ പിൻബലത്തിൽ മിക്ക നേതാക്കളും പോഷക സംഘടനകളും തരൂരിനെ പിന്തുണയ്‌ക്കുന്നത്‌ ഡിസിസിയെ പരിഭ്രാന്തിയിലാക്കി. ഡിസിസി പ്രസിഡന്റ്‌ പി കെ ഫൈസൽ, രാജ്‌മോഹൻ ഉണ്ണിത്താൻ എംപി എന്നിവരുടെ തരൂർ വിരുദ്ധനിലപാടിനെതിരെ ശക്തമായ വികാരമാണ്‌ ജില്ലയിലെ കോൺഗ്രസിലുള്ളത്‌.  ഉണ്ണിത്താനോടും ഫൈസലിനോടുമുള്ള കോൺഗ്രസ്‌ നേതാക്കളുടെ പൊതുവേയുള്ള എതിർപ്പ്‌ ഇതോടെ ശക്തമായി. യൂത്ത്‌കോൺഗ്രസ്‌, കെഎസ്‌യു, മഹിളാ കോൺഗ്രസ്‌, ഐഎൻടിയുസി, ലോയേഴ്‌സ്‌ കോൺഗ്രസ്‌ എന്നിവയുടെ പിന്തുണയും തരൂരിനാണ്‌.    
        മുൻ ഡിസിസി പ്രസിഡന്റ്‌ ഹക്കീം കുന്നിൽ, കെപിസിസി സെക്രട്ടറിയായിരുന്ന കെ നീലകണ്‌ഠൻ, യുഡിഎഫ്‌ ജില്ലാ കൺവീനർ പെരിയ ഗോവിന്ദൻ നായർ, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്‌ പി ജി ദേവ്‌, മഹിളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ശാന്തമ്മ ഫിലിപ്പ്‌ തുടങ്ങിയ നേതാക്കൾ തരൂരിനെ പിന്തുണയ്‌ക്കുന്നു. യൂത്ത്‌ നേതാക്കളായ ജോമോൻ ജോസ്‌, ബി പി പ്രദീപൻ, ഹർഷാദ്‌ വോർക്കാടി എന്നിവരും  കൂടെയുണ്ട്‌. 
തരൂരിന്‌ ഐക്യദാർഢ്യവുമായി അദ്ദേഹത്തെ പങ്കെടുപ്പിച്ച്‌ പരിപാടികൾ നടത്താനുള്ള ഒരുക്കത്തിലാണ്‌ നേതാക്കളും പ്രവർത്തകരും. മഞ്ചേശ്വരത്ത്‌ സാംസ്‌കാരിക സാഹിതി, ഗാന്ധിദർശൻ, ശാന്തിസേന ഫൗണ്ടേഷൻ എന്നിവ ചേർന്ന്‌ ബഹുഭാഷാ സെമിനാർ സംഘടിപ്പിക്കും. ഡിസിസിയുടെ വിലക്ക്‌ മറികടക്കാനാണ്‌ ഇത്‌. മുസ്ലിംലീഗിനും തരൂരിനോടാണ്‌ താൽപ്പര്യം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top