28 March Thursday

നീലേശ്വരം കണിച്ചിറയിലെ സിപിഐ എം ഓഫീസ് കോൺഗ്രസുകാർ തകർത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021
നീലേശ്വരം > കണിച്ചിറയില്‍ സിപിഐ എം ബ്രാഞ്ച് ഓഫീസ് സ്ഥിതി ചെയ്യുന്ന ഇഎംഎസ് സ്മാരക മന്ദിരത്തിന് നേരെ കോൺഗ്രസ് അക്രമം. യൂത്ത് കോണ്‍ഗ്രസ് നീലേശ്വരം മണ്ഡലം കമ്മറ്റി തൈക്കടപ്പുറത്തുനിന്നും നീലേശ്വരത്തേക്ക് നടത്തിയ പദയാത്രയ്ക്കിടയിലാണ് അക്രമം. ജാഥ സിപിഐ എം ഓഫീസിന് മുമ്പിലെത്തിയപ്പോള്‍ ഒരു സംഘം കോണ്‍ഗ്രസുകാർ ഓഫീസിനകത്തേക്ക് പാഞ്ഞുകയറി ഫര്‍ണിച്ചറും കൊടിയും മറ്റും നശിപ്പിച്ചു.
 
നിർമാണത്തിലിരിക്കുന്ന കെ ബാലകൃഷ്ണൻ സ്മാരക സ്തൂപത്തിന് മുകളിൽ കയറി പതാക വീശി. പാർടി ഓഫീസിൽ കോൺഗ്രസ് പതാക കെട്ടാനും ശ്രമിച്ചു. ബ്രാഞ്ച് സെക്രട്ടറി എൻ പി അഷറഫിന്റെ പരാതിയിൽ യൂത്തുകോൺഗ്രസുകാരായ വിപിൻ, മഹേന്ദ്രൻ, അജേഷ് എന്ന കുട്ടാപ്പി എന്നിവരുടെ പേരിൽ നീലേശ്വരം പൊലീസ് കേസെടുത്തു.
 
കണിച്ചിറയിലും പരിസരത്തും സംഘര്‍ഷം ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് സിപിഐ എം നീലേശ്വരം ഏരിയാകമ്മറ്റിയംഗവും നഗരസഭാ വൈസ് ചെയര്‍മാനുമായ പി പി മുഹമ്മദ്‌റാഫി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top