20 April Saturday

മുഴുവൻ വിദ്യാർഥികൾക്കും വാക്സിൻ നൽകണം: എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

വെള്ളരിക്കുണ്ട് 

മുഴുവൻ വിദ്യാർഥികൾക്കും വാക്സിൻ നൽകാൻ നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ മാലോം, എളേരി, മൗക്കോട്, കുന്നുംകൈ, പാലാവയൽ ലോക്കൽ സമ്മേളനങ്ങൾ ആവശ്യപ്പെട്ടു. മാലോം സമ്മേളനം അഭിമന്യു നഗറിൽ ജില്ലാ കമ്മിറ്റി അംഗം നീരജ് പാണത്തൂർ ഉദ്ഘാടനം ചെയ്യ്തു. സീതാ ലക്ഷ്മി അധ്യക്ഷയായി. ഏരിയാ പ്രസിഡന്റ്‌ പി എസ് ജിഷ്ണു, സിപിഐ എം ലോക്കൽ സെക്രട്ടറി കെ ദിനേശൻ, അജിത്ത് ചന്ദ്രൻ, ശ്രീജിത്ത്‌ കൊന്നക്കാട് എന്നിവർ സംസാരിച്ചു.പി എസ് വിഷ്ണു സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: സീത ലക്ഷ്മി (പ്രസിഡന്റ്), കെ മിഥുൻ (സെക്രട്ടറി).  
എളേരി ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം സച്ചിൻ ഗോപു ഉദ്ഘാടനം ചെയ്തു. എ അഭിഷേക് അധ്യക്ഷനായി. പി എസ് ജിഷ്ണു സംസാരിച്ചു. അജിത്ത് ചന്ദ്രൻ സ്വാഗതം പറഞ്ഞു .എളേരി ലോക്കൽ വിഭജിച്ച് എളേരി, നർക്കിലക്കാട് കമ്മിറ്റികൾ രൂപീകരിച്ചു. എളേരി ലോക്കൽ ഭാരവാഹികൾ:ചൈത്ര ഗോപാൽ (പ്രസിഡന്റ്), കെ ബി ആനന്ദ് (സെക്രട്ടറി). നർക്കിലക്കാട് ലോക്കൽ ഭാരവാഹികൾ:കെ അഹല്യ (പ്രസിഡന്റ്), ആകാശ് (സെക്രട്ടറി).  മൗക്കോട് സമ്മേളനം എം വിപിൻദാസ് ഉദ്ഘാടനം ചെയ്തു.എ സിദ്ധാർഥ് അധ്യക്ഷനായി.അഭിഷേക് സുകുമാരൻ, രജിത്ത് പൂങ്ങോട് എന്നിവർ സംസാരിച്ചു.കെ എസ് അഭിനവ് സ്വാഗതം പറഞ്ഞു.ഭാരവാഹികള്‍: ഭാഗ്യ ഭാസ്കരന്‍ (പ്രസിഡന്റ്), എ സിദ്ധാര്‍ഥ്‌ ( സെക്രട്ടറി).  കുന്നുംകൈ ലോക്കൽ സമ്മേളനം ഏരിയാ സെക്രട്ടറി അർജുൻ പ്ലാച്ചിക്കര ഉദ്ഘാടനം ചെയ്തു.സി ബി നവനീത് അധ്യക്ഷനായി. കെ വി അശ്വതി, അഡോൺ ഫ്രാൻസിസ്, അഡ്വ.കെ വി സൗഭാഗ്യ എന്നിവർ സംസാരിച്ചു. കെ ജ്യോതിഷ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: സുബിന ജനീഷ് (പ്രസിഡന്റ്), കെ വി അഭിനവ് (സെക്രട്ടറി). പാലാവയൽ സമ്മേളനം ഏരിയ പ്രസിഡന്റ് പി എസ് ജിഷ്ണു ഉദ്ഘാടനം ചെയ്തു. സൂരജ് രാഘവൻ അധ്യക്ഷനായി.അതുൽ രാജ്, പ്രകാശ് ജോസഫ് എന്നിവർ സംസാരിച്ചു. അജയ് ദേവ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ശിശിര ചന്ദ്രൻ (പ്രസിഡന്റ്), സൂരജ് രാഘവൻ (സെക്രട്ടറി).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top