18 December Thursday
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്

പതിവുതെറ്റിയില്ല: എസ്എഫ്ഐതന്നെ

വെബ് ഡെസ്‌ക്‌Updated: Saturday Sep 30, 2023

കരുത്തിൽനിറയുന്ന വിജയഘോഷം... കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ എല്ലാ സീറ്റിലും വിജയിച്ച എസ്എഫ്ഐ പ്രവർത്തകർ ചെയർമാൻ ഗോകുൽ രമേശിനെയും വെെസ് ചെയർമാൻ എം വി നന്ദനയെയും തോളിലേറ്റി നടത്തിയ ആഹ്ലാദ പ്രകടനം. ഫോട്ടോ: സുരേന്ദ്രൻ മടിക്കെെ

കാസർകോട്
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കോളേജുകളിൽ എസ്എഫ്ഐക്ക്‌  ഉജ്വലവിജയം. കണ്ണൂർ സർവകലാശാലക്ക് കീഴിലെ  കോളേജ് യൂണിയനിലേക്ക് വെള്ളിയാഴ്ച നടന്ന  തെരഞ്ഞെടുപ്പിൽ ജില്ലയിലെ മിക്ക കോളേജുകളിലും എസ്എഫ്ഐ സ്ഥാനാർഥികൾ വൻഭൂരിപക്ഷത്തിൽ വിജയിച്ചു. 
തെരഞ്ഞെടുപ്പ് നടന്ന 21 കോളേജുകളിൽ 13ഇടത്തും  എസ്എഫ്ഐ യൂണിയൻ ഭരണം നേടി. മുന്നാട് പീപ്പിൾസ്, പെരിയ എസ്എൻ, കാഞ്ഞങ്ങാട് നെഹ്‌റു, ഉദുമ ഗവ.കോളേജ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും എസ് എഫ് ഐ വിജയിച്ചു.  
മുള്ളേരിയ ബജ കോളേജിൽ എട്ടിൽ ഏഴുസീറ്റും, സെന്റ് മേരീസ്‌ ചെറുപനത്തടിയിൽ എട്ടിൽ ആറുസീറ്റും നേടി യൂണിയൻ നിലനിർത്തി. കാസർകോട് ഗവ. കോളേജിൽ  ഒമ്പത് സീറ്റിൽ നാലും, കുമ്പള ഐഎച്ച്ആർഡിയിൽ രണ്ട് സീറ്റുകളിലും മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിൽ ഒരുസീറ്റിലും, പെരിയ അംബേദ്ക്കറിൽ മൂന്ന് സീറ്റിലും, പടന്നക്കാട്   സി കെ നായർ കോളേജിൽ  രണ്ടുസീറ്റിലും, വെള്ളരിക്കുണ്ട് സെന്റ് ജൂഡിൽ മൂന്ന് സീറ്റിലും എസ്എഫ്ഐ  വിജയിച്ചു.
എളേരിത്തട്ട് നായനാർ സ്മാരക ഗവ.കോളേജ്, ഗവ.കോളേജ് കരിന്തളം, പള്ളിപ്പാറ ഐഎച്ച്ആർഡി, നീലേശ്വരം പി കെ രാജൻ സ്മാരക ക്യാമ്പസ്, മടിക്കൈ ഐഎച്ച്ആർഡി , എസ്എൻഡിപി കോളേജ്  കാലിച്ചാനടുക്കം എന്നിവിടങ്ങളിൽ നേരത്തെതന്നെ എസ്‌എഫ്‌ഐ സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചിരുന്നു. 
മാധ്യമ വേട്ടയാടലുകളെയും എബിവിപിയുടെ വർഗീയരാഷ്ട്രീയത്തെയും, എംഎസ്എഫ് -– കെഎസ്‌യു സഖ്യം ഉയർത്തിയ നുണപ്രചാരണങ്ങളെയും നിഷ്‌പ്രഭമാക്കി എസ്എഫ്ഐക്ക് തിളക്കമാർന്ന വിജയം സമ്മാനിച്ച ജില്ലയിലെ  മുഴുവൻ വിദ്യാർഥികളെയും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top