18 December Thursday

ലേബർ ഓഫീസിലേക്ക്‌ 
സ്വകാര്യആശുപത്രി 
ജീവനക്കാരുടെ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 30, 2023
കാസർകോട്‌
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ പ്രൈവറ്റ് ഹോസ്പിറ്റൽ ആന്റ്  ഫാർമസി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ ലേബർ ഓഫീസിലേക്ക് മാർച്ച് നടത്തി. 
അർഹമായ ക്ഷാമബത്തയും  ലീവ് ആനുകൂല്യവും വാർഷിക ഇൻക്രിമെന്റും അനുവദിക്കുക, എട്ടുമണിക്കൂർ ജോലി സമ്പ്രദായം നടപ്പിലാക്കുക, ബോണസ്, ഗ്രാറ്റുവിറ്റി, പിഎഫ്, ഇഎസ്ഐ, ക്ഷേമനിധി , ഓവർടൈം അലവൻസ് അനുവദിക്കുക തുടങ്ങീ ആവശ്യങ്ങളുന്നയിച്ച് നടത്തിയ മാർച്ച് സിഐടിയു ജില്ലാ പ്രസിഡന്റ് പി മണിമോഹൻ ഉദ്‌ഘാടനം ചെയ്‌തു. അസോസിയേഷൻ  ജില്ലാ പ്രസിഡന്റ് കെ രവീന്ദ്രൻ അധ്യക്ഷനായി. 
ജില്ലാസെക്രട്ടറി എ മാധവൻ,  പി വി കുഞ്ഞമ്പു, വി എസ് മധു, ടി വിനീത, സി ശോഭലത,  കെ കമലാക്ഷൻ എന്നിവർ സംസാരിച്ചു.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top