18 December Thursday

കോടിയേരി ദിനം ആചരിക്കണം: 
സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Saturday Sep 30, 2023
കാസർകോട്‌ 
കേരള രാഷ്ട്രീയത്തിന് ചെങ്കനൽച്ചൂടേകിയ നേതാവും സിപിഐ എം സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഒന്നാംചരമവാർഷിക ദിനാചരണം ഒന്നിന് സമുചിതമായി ആചരിക്കണമെന്ന് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ അഭ്യർഥിച്ചു. പാർട്ടികാര്യങ്ങളിൽ കാർക്കശ്യവും വ്യക്തതയും ഒരുപോലെ ഇടകലർന്ന സമീപനമാണ് കോടിയേരി ഉയർത്തിപ്പിടിച്ചത്. സംഘടനാകാര്യങ്ങളായാലും ആശയപരമായ പ്രശ്നങ്ങളായാലും വ്യക്തതയോടെ ഇടപെടാനും ശരിയായ ബോധത്തിലേക്ക് നയിക്കാനും വിദ്യാർഥി സംഘടനാ പ്രവർത്തനകാലത്തുതന്നെ സാധിച്ച നേതാവാണ് അദ്ദേഹം. 
നിയമസഭയിൽ ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും അദ്ദേഹം ജനപക്ഷതാൽപര്യം ഉയർത്തിപ്പിടിച്ചു.  വ്യക്തിപരമായ കടന്നാക്രമണങ്ങളെപ്പോലും ചിരിതൂകി നേരിട്ടു. മന്ത്രി, നിയമസഭാ സാമാജികൻ, പാർടി സംഘാടകൻ എന്നീ നിലകളിലെല്ലാം കോടിയേരി ഏറെ തിളങ്ങി. ജീവിതം പാർട്ടിക്കുവേണ്ടി അർപ്പിച്ച  കോടിയേരിയുടെ അനുസ്മരണദിനം വൈവിധ്യമായ പരിപാടികൾ ആസൂത്രണം ചെയ്ത്  ആചരിക്കണം. അനുസ്മരണയോഗങ്ങൾ ക്കൊപ്പം കോടിയേരി ആഗ്രഹിച്ചതുപോലെ പാവപ്പെട്ടവരുടെ കൈപിടിച്ചുയർത്താനുള്ള പ്രവർത്തനങ്ങളും വിവിധഘടകങളുടെയും വർഗ ബഹുജനസംഘടനകളുടെയും നേതൃത്വത്തിൽ നടത്തണമെന്നും എം വി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top