25 April Thursday

ഡിവൈഎഫ്‌ഐ 
കാൽനട ജാഥകൾക്ക്‌ 
ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022
കാസർകോട്
‘എവിടെ തൊഴിൽ’ എന്ന ആവശ്യമുയർത്തി ഡിവൈഎഫ്ഐ നവംബർ മൂന്നിന് സംഘടിപ്പിക്കുന്ന പാർലമെന്റ്‌ മാർച്ചിന് മുന്നോടിയായി ബ്ലോക്ക് കാൽനട പ്രചാരണ ജാഥകൾ വെള്ളിയാഴ്‌ച പര്യടനം തുടങ്ങും.
ജില്ലയിലെ 12 ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ മൂന്നുദിവസം പര്യടനം നടത്തുന്ന ജാഥകൾക്ക്‌ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. വെള്ളി വൈകിട്ട്‌ നാലിന്‌ ബന്തടുക്ക  ഉന്തത്തടുക്കയിൽ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ടും കാട്ടുകുക്കെയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷും ഉദ്ഘാടനം ചെയ്യും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top