രാജപുരം
അപൂർവ രോഗത്തിന്റെ പിടിയിലമർന്ന അഞ്ച് വയസുകാരൻ ഷാരോണിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ അമ്മ ദിവ്യ. കൈകാലുകൾ തളർന്നും സംസാര ശേഷി നഷ്ടപ്പെട്ടും അഞ്ച് വർഷമായി ഒരേ കിടപ്പിലാണ് പാണത്തൂർ ഓട്ടമലയിലെ ദിവ്യയുടെ മകൻ ഷാരോൺ.
നിരവധി ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ഷാരോണിന്റെ അസുഖമെന്തെന്ന് കണ്ടുപിടിക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞിട്ടില്ല. ജനിച്ച് നാലാമത്തെ മാസമായപ്പോൾ ചെറിയ പനിയോടെ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. അച്ഛനായ ജിനീഷും അമ്മ ദിവ്യയും ചേർന്നാണ് ആശുപത്രി ചെലവുകളെല്ലാം നടത്തിയത്. നിത്യ ചെലവുകൾ പോലും നടത്താൻ പ്രയാസം നേരിടുന്ന ഇവർക്ക് ചികിത്സക്കായി 35 ലക്ഷത്തോളം രൂപ ചെലവിടേണ്ടി വന്നു. ഇതിനിടയിൽ ഭർത്താവ് ജീനീഷ് കുടുംബത്തെ ഉപേക്ഷിച്ച് പോയി. ഇതോടെ ജീവിതഭാരം മുഴുവൻ ദിവ്യയുടെ തലയിലായി. കിടപ്പിലായ മകനെയും കൂട്ടി സ്വന്തം വീട്ടിലേക്ക് ദിവ്യ താമസം മാറി. മകനെ ഒറ്റയ്ക്ക് ഇരുത്തി ജോലിക്ക് പോകാൻ പോലും കഴിയാത്ത അവസ്ഥയാണ്.
ബാങ്ക് അക്കൗണ്ട് നമ്പർ. 40492101031539. ഐഎഫ്സി കോഡ് കെഎൽജിബി 0040492. ഫോൺ: 8289993746
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..