26 April Friday

4 പേർക്കുകൂടി കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020

കാസർകോട്‌ 

ജില്ലയിൽ നാല് പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച നാല് പേരും വിദേശത്ത് നിന്നെത്തിയതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എ വി രാംദാസ് അറിയിച്ചു.
14 ന് കുവൈത്തിൽ നിന്നെത്തിയ 33 വയസുള്ള നീലേശ്വരം സ്വദേശി,  22 ന് അബുദാബിയിൽ നിന്നെത്തിയ 26 വയസുള്ള മടിക്കൈ  സ്വദേശി, ഫുജൈറയിൽ നിന്നു വന്ന 50 വയസുള്ള വലിയപറമ്പ സ്വദേശി ,  24 ന് ഖത്തറിൽ നിന്നെത്തിയ 40 വയസുള്ള പള്ളിക്കര  സ്വദേശി എന്നിവർക്കാണ് പോസറ്റീവായത്. അതേസമയം  പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന രണ്ട് പേർക്ക് കോവിഡ് നെഗറ്റീവായി.  കുവൈത്തിൽ നിന്നെത്തി  17 ന് കോവിഡ് സ്ഥിരീകരിച്ച 46 വയസുള്ള നീലേശ്വരം സ്വദേശി, യു എ ഇയിൽ നിന്നെത്തി 17 ന് കോവിഡ് സ്ഥിരീകരിച്ച 49 വയസുള്ള കാഞ്ഞങ്ങാട്  സ്വദേശി എന്നിവർക്കാണ്  നെഗറ്റീവായത്. 
വീടുകളിൽ 6286 പേരും സ്ഥാപനങ്ങളിൽ നീരിക്ഷണത്തിൽ 422 പേരുമുൾപ്പെടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 6708 പേരാണ്. പുതിയതായി  897 പേരെ നീരിക്ഷണത്തിലാക്കി.  369 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 786 പേർ നിരീക്ഷണകാലയളവ് പൂർത്തീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top