18 December Thursday

വൈനിങ്ങാലിൽ വൈക്കോൽ ലോറിക്ക് തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

നീലേശ്വരം വൈനിങ്ങാലിൽ വൈക്കോൽ ലോറിയിലെ തീയണയ്ക്കാനുള്ള ശ്രമം

 നീലേശ്വരം

വൈനിങ്ങാൽ വൈരജാതൻ ക്ഷേത്രത്തിന് സമീപം വൈക്കോൽ ലോറിയ്ക്ക് തീപിടിച്ചു.  നാട്ടുകാരുടെ സമയോജിത ഇടപെടൽ വൻ ദുരന്തം ഒഴിവായി.   തിങ്കളാഴ്ച  പകൽ രണ്ടരയോടെയാണ്‌  സംഭവം. വൈക്കോൽ   വൈദ്യുതി കമ്പിയിൽ തട്ടിയതാണ് തീപിടിക്കാൻ കാരണമായത്.   
റോഡരികിൽ  വീട്ടിലെ കെ അനീഷാണ് തീപിടുത്തമുണ്ടായത്‌  ആദ്യം കണ്ടത്.  അപ്പോഴേക്കും  ടാക്സി ഡ്രൈവർ സേതു,  വി എം നിജേഷ്, വി അനീഷ്, ശരത് എന്നിവരും സ്ഥലതെത്തി. ഉടൻ വൈദ്യുതി ലൈൻ ഓഫാക്കുകയും ചെയ്തു. 
 ഫയർ ഫോഴ്സിനേയും പൊലിസിനേയും വിവരം അറിയിച്ചു. കാഞ്ഞങ്ങാടുനിന്നും രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാസംഘം സ്ഥലത്തെത്തി. മണിക്കുറുകൾ നീണ്ട ശ്രമത്തിലാണ് തീയണക്കാനായത്.  തൊട്ടടുത്ത് വൈരജാതൻ ക്ഷേത്രത്തിന് സമീപം സിനിമ സെറ്റിടുന്ന ജോലിയും നടക്കുന്നുണ്ട്.   തീ നിയന്ത്രണവിധേയമാക്കിയതിനാൽ വലിയൊരപകടം ഒഴിവാകുകയായിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top