24 April Wednesday

തീയണച്ചത് നാടിന്റെ കൂട്ടായ്മ; 
നന്ദി പറഞ്ഞ് ചെയര്‍മാൻ

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023
കാഞ്ഞങ്ങാട്
ഞായറാഴ്ച ചെമ്മട്ടംവയലിലെ കാഞ്ഞങ്ങാട് നഗരസഭാ ട്രഞ്ചിങ് ഗ്രൗണ്ടിലെ തീയണക്കാൻ സഹായിച്ചവർക്ക് നന്ദി പറഞ്ഞ് നഗരസഭ ചെയർമാന്റെ  കെ വി സുജാത. ആറുമണിക്കൂർ നേരം നാടൊന്നാകെ പരിശ്രമിച്ചാണ് തീയണച്ചത്. തീയണയുംവരെ മുഴുവൻ സമയവും ഇ ചന്ദ്രശേഖരൻ എംഎൽഎ,  കൗൺസിലർമാർ,  രാഷ്ട്രീയപാർട്ടി നേതാക്കൾ, പൊലീസ്,  ഫയർഫോഴ്സ്, സബ്കലക്ടർ, തഹസിൽദാർ ഉൾപ്പെടെയുള്ള റവന്യൂ അധികൃതർ,  കെഎസ്ഇബി, സിവിൽ ഡിഫൻസ് വളണ്ടിയർമാർ, മുനിസിപ്പൽ ജീവനക്കാർ, ഹരിതകർമസേന, കെഎസ്ഡബ്ലുഎംപി കോ ഓർഡിനേറ്റർ, സികെസിഎൽ എന്നിവരുടെയൊക്കെ സാനിദ്ധ്യമുണ്ടായിരുന്നു. 
മണ്ണുമാന്തി യന്ത്രം എത്തിച്ച മേഘ, ശിവാനി കൺസ്ട്രക്ഷൻസ്, വെള്ളം ലഭ്യമാക്കിയ നാട്ടുകാർ,  ഏത് എമർജൻസിയും നേരിടാൻ ജില്ലാ ആശുപത്രിയിൽ സൗകര്യമൊരുക്കി  മെഡിക്കൽ ടീമിനെ അയച്ച ഡിഎംഒ,   മാധ്യമപ്രവർത്തകർ  ഇവരോടൊക്കെയുമുള്ള കടപ്പാട് നവമാധ്യമത്തിൽ  നഗരസഭ ചെയർമാന്റെ കുറിപ്പിലുണ്ട്‌. സമീപത്തെ പറമ്പിൽ ഒരു സ്ത്രീ അശ്രദ്ധമായിട്ട തീ പടർന്നാണ്  തീപിടിച്ചത്. ഞായർ പകൽ 12.15ഓടെയാണ് സമീപത്തെ പറമ്പിൽ നിന്ന് തീകയറിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top