26 April Friday

വിദ്യാഗിരിയിപ്പോൾ 
പഴയ പോലെയല്ല

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

കിഫ്‌ബിയിൽ നവീകരിച്ച ബദിയടുക്ക ഏത്തടുക്ക– സുള്ള്യപദവ് റോഡ് വിദ്യാഗിരിയിൽ.

ബദിയടുക്ക
ബദിയടുക്ക പഞ്ചായത്തിലെ മലയോരമേഖലയായ വിദ്യാഗിരിയിൽ അടിസ്ഥാന സൗകര്യ വികസനത്തിൽ വൻകുതിപ്പ്‌. റോഡും സ്‌കൂളും ഹൈടെക്കായ സന്തോഷം പങ്കിടുകയാണിപ്പോൾ നാട്ടുകാർ. കർണാടകയുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന ബദിയടുക്ക ഏത്തടുക്ക സുള്ള്യപദവ് റോഡ് വിദ്യാഗിരിയിലൂടെയാണ് കടന്നുപോകുന്നത്.  പൊതുമരാമത്തു വകുപ്പ് കിഫ്‌ബി സഹായത്തോടെ ഈ റോഡ്‌ ഹൈടെക്കാക്കി. ഇടുങ്ങിയ കുഴിയുള്ള റോഡായിരുന്നു മുമ്പുണ്ടായിരുന്നത്‌. ഇപ്പോൾ  വിശാലമായ ഹൈടെക്ക്‌ റോഡിലൂടെ വാഹനങ്ങൾ ചീറിപ്പായുന്നു. 
വിദ്യാഗിരിയിലെ പ്രാഥമിക വിദ്യാലയമായ എസ്‌എബിഎം യുപി സ്‌കൂളിനും എൽഡിഎഫ്‌സർക്കാർ ശാപമോക്ഷം നൽകി. നാനൂറോളം കുട്ടികൾ പഠിക്കുന്ന ഈ സ്‌കൂളിൽ 1.6 കോടി രൂപ ചെലവിട്ട്‌ ഹൈടെക്ക്‌ കെട്ടിടമാണ്‌ ഒരുങ്ങിയത്‌. അമ്പതുവർഷം പഴക്കമുള്ള പഴയ ഓടിട്ട കെട്ടിടത്തിൽ നിന്നാണ്‌ കുട്ടികൾ ഇരുനില കെട്ടിടത്തിലേക്ക്‌ മാറിയത്‌. പുതിയ അധ്യയനവർഷം പിറക്കുന്നത്‌ പുതിയ കെട്ടിടത്തിലാണ്‌. കാസർകോട്‌ വികസന പാക്കേജിൽ ഉൾപ്പെടുത്തിയാണ്‌ കെട്ടിടം പണിതത്‌. ജൂൺ ഒന്നിന്‌ പ്രവേശേനോത്സവത്തോടൊപ്പം പുതിയ കെട്ടിടവും നാടിന്‌ സമർപ്പിക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top