18 December Thursday
ലോഗോ പ്രകാശിപ്പിച്ചു

രാവണീശ്വരം നെല്ലെടുപ്പ് സമരം: 75–ാം വാർഷികം 13 മുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023

രാവണീശ്വരം നെല്ലെടുപ്പ് സമരത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷത്തിന്റെ ലോഗോ സി എച്ച് കുഞ്ഞമ്പു എംഎൽഎ പ്രകാശനം ചെയ്യുന്നു

രാവണീശ്വരം
കേരള കർഷകസംഘം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവണീശ്വരം നെല്ലെടുപ്പ് സമരത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കും.  ഏപ്രിൽ 13 മുതൽ ഒക്ടോബർ 16 വരെ രാമഗിരിയിൽ നടക്കും.  13ന് വൈകീട്ട് നാലിന്  രാമഗിരിയിൽ ഓൾ ഇന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി ഡോ. വിജൂ കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
വാർഷികാഘോഷത്തിന്റെ ലോഗോ സി എച്ച് കുഞ്ഞമ്പു എംഎൽഎ സംഘാടക സമിതി ചെയർമാൻ എം പൊക്ലന് നൽകി  പ്രകാശനം ചെയ്തു.  മൂലക്കണ്ടം പ്രഭാകരൻ, ഡോ എ അശോകൻ, കെ രാജേന്ദ്രൻ, പി കൃഷ്ണൻ, കെ സബീഷ്, എം ബാലകൃഷ്ണൻ, ബി മാധവൻ, എ പവിത്രൻ, പി കാര്യമ്പു എന്നിവർ സംസാരിച്ചു. പി രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.   വാർഷിക ആഘോഷത്തിന്റെ ഭാഗമായി  പോരാളികളുടെ സ്മൃതി മണ്ഡപങ്ങളിൽനിന്ന് ദീപശിഖാജാഥ, സാംസ്കാരികസദസ്, കർഷക–വനിത കൂട്ടായ്മ, സോവനീർ , പോരാളി സംഗമം,  കലാപരിപാടികൾ  എന്നിവ നടക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top