29 March Friday
എൽഡിഎഫ് സർക്കാർ രണ്ടാം വാർഷികം

എന്റെ കേരളം പ്രദർശനം മെയ്‌ 3 മുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023
കാഞ്ഞങ്ങാട്‌
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി മെയ് മൂന്നുമുതൽ  ഒമ്പതുവരെ കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിൽ എന്റെ കേരളം പ്രദർശന വിപണന മേള സംഘടിപ്പിക്കും. സർക്കാരിന്റെ വികസന ക്ഷേമ നേട്ടങ്ങളും വിവിധ മേഖലകളിൽ നേടിയ അംഗീകാരങ്ങളും  ജനാധിഷ്ഠിത ക്ഷേമ വികസന സംരംഭങ്ങളും പ്രമേയമായ പ്രദർശനങ്ങളുടെയും വൈവിധ്യമാർന്ന കലാ സാംസ്‌കാരിക മേളകളുടെയും വേദിയാവും. വിവര പൊതുജന സമ്പർക്ക വകുപ്പ് നേതൃത്വം നൽകി ജില്ലാ  അധികൃതർ ഒരുക്കുന്ന മേളയിൽ ഡിപിആർ വർക്ക്‌ഷോപ്പ്, കരിയർ ഗൈഡൻസ്, സാമ്പത്തിക സാക്ഷരത, മാലിന്യ മുക്ത കാസർകോട്, വ്യവസായ കാർഷിക പ്രദർശന വിപണന മേള, ടൂറിസം മേള, കുടുംബശ്രീ ഭക്ഷ്യമേള,  സെമിനാറുകൾ, ബിടുബി മീറ്റിങ്‌, നിർമിതബുദ്ധി ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള റോബോട്ടിക് വെർച്ചൽ റിയാലിറ്റി, കലാ സാംസ്‌കാരിക സന്ധ്യ,  വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ എന്നിവ മുഖ്യ ആകർഷണമാകും. യുവതയുടെ കേരളം ഒന്നാമത് പ്രമേയത്തിലുള്ള മേളയിൽ യുവജനസംഗമവും പ്രദർശനങ്ങളും സെമിനാറുകളും ചർച്ചകളും ഒരുക്കും. പ്രവേശനം സൗജന്യമായിരിക്കും. പ്രചരണത്തിന്റെ ഭാഗമായി മത്സരങ്ങളും പരിപാടികളും സംഘടിപ്പിക്കും.    
ജില്ലാതല സംഘാടക സമിതി യോഗത്തിൽ കലക്ടർ സ്വാഗത്‌ആർ ഭണ്ഡാരി അധ്യക്ഷയായി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ  വിശദീകരിച്ചു. സബ്കലക്ടർ സൂഫിയാൻ അഹമ്മദ്, കാസർകോട് വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർ ഇ പി രാജ്‌മോഹൻ, ആർഡിഒ അതുൽനാഥ് എന്നിവർ സംസാരിച്ചു.
ജില്ലയെ ക്ലീനാക്കും
കാസർകോട്‌
കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിൽ നടത്തുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചാരണത്തിന്റെ ഭാഗമായി ഏപ്രിൽ രണ്ടാംവാരം ജില്ലയിലുടനീളം സർക്കാർ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ശുചീകരണം നടത്തും. ക്ലീൻ കാസർകോട് -എന്ന പേരിലുള്ള ശുചീകരണത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് കലക്ടർ സ്വാഗത്‌ ആർ ഭണ്ഡാരി അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top