19 April Friday
വനിതാ കമീഷൻ സംസ്ഥാന സെമിനാര്‍

സ്‌ത്രീകളുടെ ഇടപെടല്‍ ശക്തമായി: പി സതീദേവി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

വനിതാ കമീഷനും ജില്ലാ പഞ്ചായത്തും സംഘടിപ്പിച്ച സംസ്ഥാനതല സെമിനാർ കാസർകോട് സർവീസ് സഹകരണ ബാങ്ക് ഹാളിൽ വനിതാ കമീഷൻ അധ്യക്ഷ 
പി സതീദേവി ഉദ്ഘാടനം ചെയ്യുന്നു

കാസർകോട്‌
സംസ്ഥാനത്ത് നാനാ മേഖലകളിലും സ്ത്രീകളുടെ ഇടപെടൽ ശക്തമായതായി വനിതാ കമീഷൻ  അധ്യക്ഷ പി സതീദേവി പറഞ്ഞു. വീക്ഷണഗതിയിൽ മാറ്റം വന്നു. തൊഴിൽ, ഭരണ മേഖലകളിൽ സ്ത്രീകൾ സജീവമായി. 
ഇന്ത്യക്ക്‌ മാതൃകയായി ജെൻഡർ ബജറ്റിങ്‌ സംസ്ഥാനത്ത് നടപ്പാക്കി. സമൂഹത്തിൽ സ്ത്രീ സമത്വമുണ്ടാകണമെങ്കിൽ വീടിന്റെ അകത്തളങ്ങളിൽ ആദ്യം സമത്വമുണ്ടാകണം. ആൺകുട്ടികളെയും പെൺകുട്ടികളെയും സമഭാവനയോടെ വളർത്തണം. 
ആശയ വിനിമയത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും അന്തരീക്ഷം  ഉണ്ടാവണം. വനിതാ കമീഷനും ജില്ലാ പഞ്ചായത്തും സംഘടിപ്പിച്ച സംസ്ഥാനതല സെമിനാർ കാസർകോട് സർവീസ് സഹകരണ ബാങ്ക് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി അധ്യക്ഷയായി. സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്‌സൺ എസ് എൻ സരിത, പ്രകാശൻ പാലായി, വി എസ് ഷിംന, എം സുമതി എന്നിവർ സംസാരിച്ചു. 
പഞ്ചായത്ത് അസോസിയേഷൻ ജില്ലാ സെക്രട്ടറി എ പി ഉഷ (ലിംഗനീതിയും ഭരണഘടനയും), ചൈൽഡ് ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫീസർ പി വി ലതിക (സ്‌ത്രീ സഹായ സംവിധാനങ്ങൾ) എന്നിവർ ക്ലാസെടുത്തു. 
വനിതാ കമീഷൻ പിആർഒ ശ്രീകാന്ത് എം ഗിരിനാഥ് സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രദീപൻ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top